ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഇന്നും പാര്‍ലിമെന്റില്‍ എത്തിയില്ല. ഡല്‍ഹി പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഡല്‍ഹി പോലീസ് നടത്തിയ അതിക്രമത്തില്‍ മറുപടി പറയണമെന്ന് ഇരുസഭകളിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടാണ് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമായത്. ലോക്സഭ ചേര്‍ന്ന് ഒരുമിനിറ്റിനക്കം പിരിഞ്ഞു. രാജ്യസഭയില്‍ രണ്ട് മണിക്ക് പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ചര്‍ച്ച ആരംഭിക്കാനാണ് കേന്ദ്ര നീക്കം. പാര്‍ലമെന്റ് ഇന്ന് ചേരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഭയില്‍ ഇല്ല. ഉത്തരം പറയേണ്ടവര്‍ എവിടെയെന്ന് ചോദിച്ച് കോണ്‍ഗ്രസ് ബഹളം വച്ചു. പ്രതിഷേധത്തിനിടെ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും സമര്ക്കാര്ക്കെത്തിരെയുണ്ടായ ആക്രമണവും പ്രതിപക്ഷം ഉയര്‍ത്തി. ഇതോടെ ലോക്സഭ രണ്ടുമണിവരെ നിര്‍ത്തിവച്ചു. അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് രാജ്യസഭയിലും വന്‍ ബഹളമാണ്. അതിനിടെ പ്രതിപക്ഷ നടപടികളെ അപലപിച്ച് ജെ പി നദ്ദ സംസാരിച്ചു. ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയ പൊതുപരീക്ഷ നിയമ ഭേദഗതി ബില്‍ രണ്ട് മണിയോടെ രാജ്യസഭയില്‍ എത്തും. പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് മകര്‍ കവാടത്തിലും കേന്ദ്രത്തിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം കാഴ്ച വെച്ചിരുന്നു. ഡല്‍ഹിയിലെ സമരക്കാര്‍ക്കെതിരെ ആക്രമണത്തിന് ഉത്തരവിട്ടത് ആരാണെന്ന് ചോദ്യവുമായി ബാനറുകള്‍ ഉയര്‍ന്നു.