ശൈഖ് അഹമ്മദിന്റെ വിയോഗം: ലോകനേതാക്കളുടെ അനുശോചനം

ന്യൂഡല്‍ഹി: വെറും പാറ്റകള്‍ എന്ന് മാധ്യമങ്ങളും ബിജെപി ഐറ്റി സെല്ലും പരിഹസിച്ചുവിട്ട കുട്ടികള്‍ ഒരു ഭരണകൂടത്തെ വിറപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥി സമരത്തെ നുണപ്രചാരണത്താല് തകര്‍ക്കാന്‍ ബിജെപി ഐറ്റി സെല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പടച്ചുവിട്ട നുണ ബോംബുകള്‍ എവിടെയും പൊട്ടിയില്ലെന്ന് മാത്രമല്ല, സംഘികള്‍ വരെ വസ്തുതകള്‍ കേള്‍ക്കാന്‍ തുടങ്ങി. ബിജെപി മാധ്യമങ്ങള്‍ അഴിച്ചുവിട്ട കള്ളപ്രചാരണങ്ങളെ വളരെ തന്മയത്വത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ നേരിട്ടത്. വലിയ ഫണ്ടിംഗോടെ പ്രവര്‍ത്തിക്കുന്ന ഈ സോഷ്യല്‍ മീഡിയകള്‍ പിടിച്ചു നില്ക്കാന് കിണഞ്ഞു ശ്രമിച്ചുവെങ്കിലും തോറ്റോടേണ്ടി വന്നു. ഇതുകൂടാതെ ദേശീയ മാധ്യമങ്ങള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്കും ഇവിടെ വലിയ റോളില്ലായിരുന്നു. വിദ്യാര്‍ത്ഥി സമരം ആളിക്കത്തുമ്പോള്‍ ഇവിടെയൊന്നും സംഭവിച്ചില്ലെന്ന മട്ടില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്ന മാധ്യമങ്ങള്‍ ഒടുവില്‍ കുറച്ചൊക്കെ സത്യം പറയേണ്ടിവന്നു. ഡല്‍ഹിയില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന സമരത്തിന്റെ മുഖമുദ്ര നിര്‍ഭയത്വമാണ്. സമരത്തില്‍ എത്ര ഊര്‍ജസ്വലമായി പങ്കെടുക്കുമ്പോഴും ഒരു ആസൂത്രിതസമരത്തില് ഉണ്ടാകുന്ന വിമര്‍ശന പരിധികളുണ്ട്. കുട്ടികളതൊക്കെ കാറ്റില്‍ പറത്തുകയാണ്. ബിജെപി നേതാക്കള്‍ കഴിഞ്ഞ പത്തുവര്‍ഷം കേള്‍ക്കാത്ത അധിക്ഷേപങ്ങള്‍ തുരുതുരാ വന്നുകൊണ്ടിരിക്കുന്നു. യു എ പി എ യും പോലീസ് വയലന്‍സും ജയിലും രാജ്യദ്രോഹിപ്പട്ടവുമൊന്നും അവര്‍ ചിന്തിക്കുന്നതു പോലുമില്ല. അടിച്ച് നിലത്തുവീഴ്ത്തിയവര് എഴുന്നേറ്റുനില്ക്കുകയാണ്. ‘മാരോ, മാരോ’ എന്ന് വീണ്ടും ആക്രോശിക്കുകയാണ്. പേടിപ്പിച്ചോടിക്കാന് നോക്കിയാല്‍ പേടിക്കാത്ത പതിനായിരങ്ങളെ നേരിടാന്‍ ലോകത്തൊരു പോലീസിനും പട്ടാളത്തിനും കഴിഞ്ഞിട്ടില്ല.
മറ്റൊരു പ്രധാന കാര്യം, ധര്‍മ്മേന്ദ്ര പ്രധാനും മോദിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഈ സമരക്കാരുടെ മുന്നില്‍ തൊലിയുരിയുന്നത് ഗോദി മീഡിയക്കാരാണ്. അവരെ കണ്ടിടത്തു വെച്ച് നിലം തൊടാതെ പറപ്പിക്കുകയാണ് കുട്ടികള്‍. എല്ലാ സമരസ്ഥലത്തും ഇതുവരെ അവരും മാധ്യമപ്രവര്‍ത്തകരാണ് എന്ന പരിഗണനയുണ്ടായിരുന്നു. അതുപയോഗിച്ച് എല്ലാ സമരസ്ഥലത്തു നിന്നും പച്ചക്കള്ളങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും അവര്‍ക്കു പറ്റിയിരുന്നു. കുട്ടികള്‍ക്ക് അവരോടൊരു ജനാധിപത്യവുമില്ല. ജനാധിപത്യവിരുദ്ധ ഭരണകൂടത്തിനു വിടുപണി ചെയ്യുന്നവരോട് ജനാധിപത്യം കാണിക്കാന്‍ അവര്‍ക്കു മനസ്സുമില്ല. സ്ഥിരം പല്ലവികളായ പാക്കിസ്ഥാന്, ചൈന, അമേരിക്ക എന്നൊക്കെ തിരിച്ചും മറിച്ചും ന്യൂസ് റൂമിലിരുന്ന് പറയുക മാത്രമേ ചെയ്യാനുള്ളൂ. മറ്റൊരിക്കലും ഇത്തരം മീഡിയകള്‍ അപ്രസക്തമായ കാലമുണ്ടായിട്ടില്ല. വിദ്യാര്‍ത്ഥികളുടെ നട്ടെല്ല് സമരം കണ്ട സെലിബ്രിറ്റികള്‍ പോലും നാവനക്കി തുടങ്ങി. ഇന്ത്യയില്‍ ഏതാണ്ടെല്ലാ സിനിമാ താരങ്ങളും കലാകാരന്മാരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്. അവരുടെ ന്യായമായ ആവശ്യങ്ങളെ തല്ലിയൊതുക്കുന്നത് ഏത് ജനാധിപത്യമാണെന്നാണ് എല്ലാവരും ഉയര്‍ത്തുന്ന ചോദ്യം.
ഈ സമരം അണ് പൊളിറ്റിക്കലാണെന്നോ പ്രത്യയശാസ്ത്ര അടിത്തറയില്ലാത്തതാണെന്നോ വീട്ടിലിരുന്ന് വിമര്‍ശിക്കുന്നവര്‍ എന്താണ് രാഷ്ട്രീയമെന്നോ പ്രത്യയശാസ്ത്രമെന്നോ തന്നെ മനസ്സിലാക്കാത്തവരാണ്. രാജ്യത്തിന്റെ ഭാവിതലമുറ നിര്‍ഭയമായി ഭരണകൂടത്തെ വിമര്‍ശിച്ചു കൊണ്ട് തെരുവിലിറങ്ങുകയും തോക്കിനും ലാത്തിക്കും തോല്‍ക്കാതെ നില്‍ക്കുകയും ചെയ്യുന്നതിന്റെ പേരാണ് രാഷ്ട്രീയം. മധ്യവര്‍ഗ്ഗത്തിന്റെ പൊള്ളലാണ് ഈ സമരത്തെ നിര്‍മ്മിച്ചത് എന്നു പറയാം. അതുതന്നെയാണ് ഈ സമരത്തെ ഭരണകൂടത്തിന് ഭയപ്പാടുണ്ടാക്കും വിധം തീക്ഷ്ണമാക്കി പരിവര്‍ത്തിപ്പിച്ച ഘടകവും. ഇന്നുവരെ സമരത്തിനിറങ്ങാത്ത ആയിരങ്ങള്‍ വീണ്ടും വീണ്ടുമൊഴുകിയെത്തുകയും നീതിയുടെ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന ഈ കാലാവസ്ഥ ഒരേ സമയം ഭരണകൂടത്തിനും മദ്ധ്യവര്ഗ്ഗമെന്ന മതത്തിനും മുന്നില്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ആ കുട്ടികള്‍ സംസാരിക്കുന്നത് കേള്‍ക്കുക, എന്തുമാത്രം രാഷ്ട്രീയവ്യക്തതയോടെയാണ് അവര്‍ സംസാരിക്കുന്നത്. വര്‍ഗ്ഗബോധത്തോടെ സംസാരിക്കുന്ന, സമരം ചെയ്യുന്ന പുതിയ തലമുറ വിസ്മയകരമാണ്. ശരിക്കും പെട്ടിരിക്കുകയാണ് ഭരണകൂടം. സ്ഥിരം സംഘിയടവുകളായ തെറിവിളി, വ്യക്തിഹത്യ എന്നിവയാന്നും വിലപ്പോവുന്നില്ല. രാജ്യദ്രോഹവും ഏജന്‍സി ഫണ്ടിംഗും വിദ്യാര്‍ത്ഥികള്‍ കേട്ടമട്ടേയില്ല. ടിയര്‍ ഗ്യാസും ഷെല്ലും തീരുക എന്നല്ലാതെ ഒന്നും സംഭവിക്കുന്നുമില്ല. സമരത്തെ തന്നെ ആഘോഷമാക്കി മാറ്റിയിരിക്കുന്ന പുതിയ തലമുറ ലോകത്തിന് തന്നെ വിസ്മയമായിരിക്കുകയാണ്. ഇവിടെ ജാതിയും മതവും വര്‍ഗീയതക്കും സ്ഥാനമില്ല. ബിജെപി പടച്ചുവിട്ട മതവെറിക്കെതിരെയുള്ള സന്ദേശം കൂടിയാണ് ഈ സമരം.