ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചിട്ട മെട്രോ സ്റ്റേഷന് ഇന്ന് ഉച്ചയോടെ തുറന്നില്ലെങ്കില്‍ സുപ്രീംകോടതി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് വികാസ് സിംഗ് അഭിഭാഷകരും കോടതി ജീവനക്കാരും നേരിടുന്ന യാത്രാബുദ്ധിമുട്ടുകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഉച്ചഭക്ഷണ സമയമാകുമ്പോഴേക്കും സ്റ്റേഷന് തുറക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഞാന്‍ ഇടപെടും-എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വികാസ് സിംഗ്, മെട്രോ ഉപയോഗിച്ച് എത്തുന്ന അഭിഭാഷകരെയും കോടതി ജീവനക്കാരെയും സ്റ്റേഷനില്‍ പരിശോധനയ്ക്ക് വിധേയരാക്കാമെന്നും, എന്നാല്‍ സ്റ്റേഷന് പൂര്‍ണമായി അടച്ചിടുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സങ്ങള്‍ കാരണം അഭിഭാഷകര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച്, ഇന്ന് ഹാജരാകാത്തതിന്റെ പേരില്‍ യാതൊരു പ്രതികൂല ഉത്തരവും പുറപ്പെടുവിക്കരുതെന്ന് എല്ലാ ജഡ്ജിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.