സൗദി യാത്ര പ്രതിസന്ധിയില്: ഇന്ത്യയില് നിന്നുള്ള വിമാന സര്വീസുകള് കൂട്ടത്തോടെ റദ്ദാക്കി

ദുബൈ: ദുബൈയില് പാര്ക്കിംഗ് നിയമങ്ങള് ലംഘിക്കുന്ന വാഹന ഉടമകള്ക്ക് കനത്ത പിഴ ചുമത്തുമെന്ന് പൊതു പാര്ക്കിംഗ് ഓപ്പറേറ്ററായ ‘പാര്ക്കിന്’. പാര്ക്കിംഗ് ടിക്കറ്റിന്റെ സമയം കഴിയുന്നത് പോലുള്ള ചെറിയ വീഴ്ചകള്ക്ക് 100 ദിര്ഹം മുതല്, നിരോധിത പ്രദേശങ്ങളിലെ പാര്ക്കിങ് നടത്തുക, ഉപകരണങ്ങള്ക്ക് കേടുപാടുകള് വരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്ക്ക് 10,000 ദിര്ഹം വരെയാണ് പിഴ ഈടാക്കുന്നത്.
റോഡ് വശങ്ങള്, മള്ട്ടി-സ്റ്റോറി പാര്ക്കിംഗുകള്, പൊതു പാര്ക്കിംഗ് സ്ഥലങ്ങള് എന്നിവയ്ക്കനുസരിച്ച് പിഴത്തുകയില് മാറ്റമുണ്ട്. പ്രധാന പാര്ക്കിംഗ് നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴകളും താഴെ പറയുന്നവയാണ്:
100 ദിര്ഹം
.അനുവദിച്ച പരമാവധി പാര്ക്കിംഗ് സമയം പിന്നിടല്.
.ടിക്കറ്റിന്റെ സമയം കഴിഞ്ഞശേഷവും വാഹനം പാര്ക്ക് ചെയ്യുന്നത് തുടരല്.
150 ദിര്ഹം
.പാര്ക്കിംഗ് ഫീസ് അടയ്ക്കാതിരിക്കുകയോ ടിക്കറ്റ് വ്യക്തമായി പ്രദര്ശിപ്പിക്കാതിരിക്കുകയോ ചെയ്യല്.
200 ദിര്ഹം
.പൊതു പാര്ക്കിംഗിന്റെ ഉപയോഗം തടസ്സപ്പെടുത്തല്.
.ഫുട്പാത്തിലൂടെ വാഹനം ഓടിക്കുകയോ പാര്ക്ക് ചെയ്യുകയോ ചെയ്യല്.
.നോ പാര്ക്കിംഗ് മേഖലകളില് വാഹനം നിര്ത്തല്.
1,000 ദിര്ഹം:
.നമ്പര് പ്ലേറ്റ് ഇല്ലാത്ത വാഹനം പാര്ക്ക് ചെയ്യല്.
.ഭിന്നശേഷിക്കാര്ക്കായി നീക്കിവെച്ച സ്ഥലങ്ങളില് പെര്മിറ്റില്ലാതെ പാര്ക്ക് ചെയ്യല്.
.മറ്റ് പ്രത്യേക പെര്മിറ്റുള്ള പാര്ക്കിംഗ് സ്പെയ്സുകള് നിയമവിരുദ്ധമായി ഉപയോഗിക്കല്.
.വാഹനം വില്പ്പനയ്ക്കോ വാടകയ്ക്കോ ആയി പൊതു പാര്ക്കിംഗില് പ്രദര്ശിപ്പിക്കല്.
.പാര്ക്കിംഗ് യന്ത്രങ്ങള്ക്കോ ബോര്ഡുകള്ക്കോ കേടുപാടുകള് വരുത്തല്.
10,000 ദിര്ഹം
.അനുമതിയില്ലാതെ പാര്ക്കിംഗ് ബോര്ഡുകളോ ഉപകരണങ്ങളോ മാറ്റിസ്ഥാപിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യല്.
പാര്ക്കിന് വെബ്സൈറ്റ് (parkin.ae) വഴി വാഹന ഉടമകള്ക്ക് ഓണ്ലൈനായി വളരെ എളുപ്പത്തില് പിഴ തുക പരിശോധിക്കാനും അടയ്ക്കാനും സാധിക്കും.