രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

ദുബൈ: വിദേശങ്ങളില്‍ ജോലി തേടുന്നവര്‍ക്കും ഉപരിപഠനം, കുടിയേറ്റം, വിസ നടപടികള്‍, ഔദ്യോഗിക ലൈസന്‍സുകള്‍ എന്നിവയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും അത്യന്താപേക്ഷിതമായ രേഖയാണ് ദുബൈ പോലീസ് നല്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (ഗുഡ് കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്-പിസിസി). കുറ്റകൃത്യങ്ങളില്‍ പങ്കില്ലെന്ന് തെളിയിക്കുന്ന ഈ സര്‍ട്ടിഫിക്കറ്റിന് യുഎഇ പൗരന്മാര്ക്കും നിലവിലെ താമസക്കാര്‍ക്കും രാജ്യത്തിന് പുറത്തുള്ള മുന്‍ പ്രവാസികള്‍ക്കും അപേക്ഷിക്കാം.
.ദുബായ് പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ( www.dubaipolice.gov.ae ) വഴിയോ ദുബൈ പോലീസ് മൊബൈല്‍ ആപ്പ് വഴിയോ അപേക്ഷിക്കാം.
.വെബ്സൈറ്റിലെ അല്ലെങ്കില്‍ ആപ്പിലെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സര്‍വീസ് തിരഞ്ഞെടുക്കുക.
.അപേക്ഷകന്റെ വിഭാഗം (പൗരന്, താമസക്കാരന്, രാജ്യത്തിന് പുറത്തുള്ളയാള്‍, സന്ദര്ശകന്) തിരഞ്ഞെടുക്കുക.
.എമിറേറ്റ്സ് ഐഡി നമ്പറും ഇമെയില്‍ വിലാസവും നല്‍കുക.
.സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവും (സ്വകാര്യ കമ്പനി/സര്‍ക്കാര്‍ സ്ഥാപനം) അത് സമര്‍പ്പിക്കേണ്ട ഭാഷയും തിരഞ്ഞെടുക്കുക.
.എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നല്‍കുക.
. അപേക്ഷ പൂര്‍ത്തിയാക്കി നിര്‍ദ്ദിഷ്ട ഫീസ് അടയ്ക്കുക.
.ട്രാക്കിംഗിനായി റെഫറന്‍സ് നമ്പര്‍ സൂക്ഷിക്കുക.
ആവശ്യമായ രേഖകള്‍
യുഎഇക്ക് പുറത്തുനിന്ന് അപേക്ഷിക്കുന്ന മുന്‍ പ്രവാസികള്‍ക്ക് കാലഹരണപ്പെട്ട എമിറേറ്റ്സ് ഐഡി ഉപയോഗിച്ചും അപേക്ഷിക്കാം. ആവശ്യമായ രേഖകള്‍:
.പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
.പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്
.മുന്‍പുണ്ടായിരുന്ന യു.എ.ഇ റെസിഡന്‍സ് വിസയുടെ പകര്‍പ്പ്
.സാധുതയുള്ളതോ കാലാവധി കഴിഞ്ഞതോ ആയ എമിറേറ്റ്സ് ഐ.ഡി
ഫിംഗര്‍പ്രിന്റ് (വിരലടയാളം) റെക്കോര്‍ഡുകളില്‍ ഇല്ലാത്തവര്‍ വിദേശത്തുള്ള യു.എ.ഇ എംബസി സാക്ഷ്യപ്പെടുത്തിയ ഫിംഗര്‍പ്രിന്റ് രേഖ സമര്‍പ്പിക്കണം. യു.എ.ഇയിലുള്ളവര്‍ക്ക് അല്‍ ഖുസൈസ്, പോര്‍ട്ട്സ്, അല്‍ റഷീദിയ, ജബല്‍ അലി പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ഫിംഗര്‍പ്രിന്റ് എടുക്കാം.
നിരക്കുകള്‍
യു.എ.ഇ പൗരന്മാര്ക്ക്: 100 ദിര്‍ഹം
യു.എ.ഇ താമസക്കാര്‍ക്ക് : 200 ദിര്‍ഹം
രാജ്യത്തിന് പുറത്തുള്ളവര്‍ക്ക്: 300 ദിര്‍ഹം
നോളജ് ആന്‍ഡ് ഇന്നൊവേഷന് ഫീസ്: 20 ദിര്‍ഹം (എല്ലാ വിഭാഗങ്ങള്‍ക്കും)
സേവന കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അപേക്ഷിച്ചാല്‍: 100 ദിര്‍ഹം അധിക ഫീസ് നല്‍കേണ്ടി വരും.
കാലാവധി
അപേക്ഷ പ്രോസസ്സ് ചെയ്ത് കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ് ഡിജിറ്റലായി ഇമെയിലില്‍ ലഭിക്കും. കൂടാതെ വെബ്സൈറ്റില്‍ നിന്ന് റെഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം. ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന് 90 ദിവസത്തെ കാലാവധിയാണുണ്ടാവുക.
ആര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യം
തൊഴിലും സുരക്ഷാ പരിശോധനയും: സുരക്ഷാ മേഖലകളിലോ, അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന തസ്തികകളിലോ, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തങ്ങളുള്ള ജോലികളിലോ പ്രവേശിക്കുന്നതിന് മുന്നോടിയായി ചില തൊഴില്‍ ദാതാക്കള്‍ പശ്ചാത്തല പരിശോധനയുടെ ഭാഗമായി ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടേക്കാം.
കുടിയേറ്റവും സ്ഥിരതാമസവും: ചില രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ അധികൃതര്‍, അപേക്ഷകര്‍ നിലവില്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നോ മുന്‍പ് താമസിച്ചിരുന്ന രാജ്യങ്ങളില്‍ നിന്നോ ഉള്ള പോലീസ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാറുണ്ട്.
വിസ അപേക്ഷകള്‍: നിങ്ങള്‍ പോകുന്ന രാജ്യത്തെയും വിസ വിഭാഗത്തെയും ആശ്രയിച്ച്, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷകര്‍ സമര്‍പ്പിക്കേണ്ടി വന്നേക്കാം.
സര്‍ക്കാര്‍ അല്ലെങ്കില്‍ പ്രൊഫഷണല്‍ ലൈസന്‍സുകള്‍: ജോലി, പ്രൊഫഷണല്‍ ലൈസന്‍സുകള്‍, അല്ലെങ്കില്‍ മറ്റ് ഔദ്യോഗിക അപേക്ഷകള്‍ എന്നിവ അംഗീകരിക്കുന്നതിന് മുന്‍പ് ചില സ്ഥാപനങ്ങള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാറുണ്ട്.