രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

ദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ചരിത്രത്തിലാദ്യമായി 4 ലക്ഷം കടന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് രക്ഷിതാക്കള്‍ക്ക് താങ്ങാനാവുന്ന ഫീസ് നിരക്കിലുള്ള (affordable seast) 18,000 പുതിയ സീറ്റുകള്‍ കൂടി ലഭ്യമാക്കുമെന്ന് ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു.
കെഎച്ച്ഡിഎ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണം 4,06,563 ആയി ഉയര്‍ന്നു. ഇതില്‍ 80 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും ‘ഗുഡ്’ അല്ലെങ്കില്‍ അതിനു മുകളിലുള്ള നിലവാരമുള്ള സ്കൂളുകളിലാണ് പഠിക്കുന്നത്.
പുതിയ അക്കാദമിക് വര്‍ഷത്തില്‍ മാത്രം ആയിരക്കണക്കിന് പുതിയ വിദ്യാര്‍ത്ഥികളാണ് ദുബൈയിലെ സ്വകാര്യ സ്കൂളുകളില്‍ പ്രവേശനം നേടിയത്.
ദുബൈയിലേക്ക് കൂടുതല്‍ വിദേശ കുടുംബങ്ങള്‍ കുടിയേറുന്നതും ജനസംഖ്യ വര്‍ദ്ധിക്കുന്നതും കണക്കിലെടുത്ത് മിതമായ ഫീസ് നിരക്കില്‍ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം.