ദീപാവലി ആശംസകള്‍ നേര്‍ന്ന് ശൈഖ് മുഹമ്മദ്; ജീവിതത്തില്‍ സമാധാനവും നന്മയും നിറയട്ടെയെന്ന് ആശംസിച്ചു

ടെല്‍ അവീവ്: ഇസ്രായേലില്‍ യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ട് പ്രധാനമന്ത്രി ആകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം. ഗാഡി ഐസന്‍കോട്ടിന് പിന്തുണ നല്‍കുമെന്ന് അറബ് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചതോടെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും നെതന്യാഹുവിന്റെ സഖ്യത്തിന് അധികാരക്കസേര വിടേണ്ടി വരുന്നത്.
ഇസ്രയേലില്‍ നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അസാധാരണ സഖ്യത്തിന് വഴിയൊരുങ്ങുകയായിരുന്നു. യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് 11 സീറ്റുള്ള അറബ് ജോയിന്റ് ലിസ്റ്റ് പ്രഖ്യാപിച്ചു. ഇപ്പോഴത്തെ ക്രിമിനല്‍ സര്‍ക്കാരിനെ പുറത്താക്കാനാണ് ഞങ്ങളുടെ പിന്തുണയെന്ന് അറബ് ജോയിന്റ് ലിസ്റ്റ് നേതാവ് അഹമ്മദ് ടിബി വ്യക്തമാക്കി. ഐസന്കോട്ടിനുള്ള പിന്തുണ ആ കാരണം കൊണ്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഐസന്‍കോട്ടിനെ സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റിന് ക്ഷണിക്കാതെ പറ്റില്ലെന്നാണ് വിലയിരുത്തലുകള്‍.
ആര്‍ക്കും ഭൂരിപക്ഷം നേടാനാകാതെ പോയ സെനറ്റ് തിരഞ്ഞെടുപ്പില്‍ നെതന്യാഹു സഖ്യത്തിന് 53, ഐസന്‍കോട്ട് സഖ്യത്തിന് 48, അറബ് പാര്‍ട്ടികള്‍ക്കെല്ലാം ചേര്‍ന്ന് 19 എന്നതായിരുന്നു കക്ഷി നില. കഴിഞ്ഞ രണ്ട് ദിവസമായി ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നടത്തിയ മാരത്തണ്‍ ചര്‍ച്ചകളില്‍ ഐസന്‍കോട്ടിന് പിന്തുണയേറി. ഇപ്പോള്‍ ഐസന്കോട്ടിനൊപ്പം 67 പേരും നെതന്യാഹുവിനൊപ്പം 46 ഉം എന്നതാണ് പുറത്ത് വരുന്ന വിവരം. പ്രസിഡന്റ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്ന നേതാവ് 28 ദിവസത്തിനുള്ളില്‍ പിന്തുണ തെളിയിച്ച് സത്യപ്രതിജ്ഞ ചെയ്യണം. പരമാവധി 14 ദിവസം കൂടി സമയം നീട്ടി നല്‍കും. അതുണ്ടായില്ലെങ്കില്‍ അടുത്ത വര്‍ഷം വീണ്ടും തിരഞ്ഞെടുക്ക് നടക്കുന്ന സാഹചര്യം വരും. എന്നാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നതിനാല്‍ ഗാഡി ഐസന്‍കോട്ട് പ്രധാനമന്ത്രി പദത്തിലെത്തുമെന്നാണ് വിലയിരുത്തല്‍.