ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യവുമായി നന്മ മേപ്പയൂര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രവാസികള്‍ക്ക് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഒസിഐ (OCI) സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (eOCI) കാര്‍ഡും എഫ്സിആര്‍എ (FCRA) 2.0 പോര്‍ട്ടലും പുറത്തിറക്കി. ഈ ഡിജിറ്റല്‍ സംവിധാനം പേപ്പര്‍വര്‍ക്കുകളുടെ ആവശ്യകത പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ലോകമെമ്പാടുമുള്ള 5 ദശലക്ഷത്തിലധികം ഒസിഐ കാര്‍ഡുടമകള്‍ക്ക് വേഗത്തിലുള്ള ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുകയും ചെയ്യുന്നു. നിലവില്‍ ഒസിഐ കാര്‍ഡുകള്‍ പേപ്പര്‍ ബുക്ക്ലെറ്റുകളുടെ രൂപത്തിലാണ് ഉള്ളത്.
ഒസിഐയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഡിജിറ്റല്‍ വല്ക്കരിച്ചുകൊണ്ട് 50 ലക്ഷത്തിലധികം വരുന്ന കാര്‍ഡുടമകള്‍ക്ക് വേഗമേറിയതും തടസ്സമില്ലാത്തതുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ജൂണ്‍ 30ന് ആരംഭിച്ച ഇഒസിഐ (eOCI) കാര്‍ഡ് വളരെ സുപ്രധാനമായ ഒരു കാല്‍വെപ്പാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍, ഡിജിറ്റല്‍ കാര്‍ഡ് നിര്‍മ്മാണം, 24 മണിക്കൂറും ലഭ്യമാകുന്ന മൊബൈല്‍ ആക്സസ് എന്നിവ സാധ്യമാക്കുന്നതിലൂടെയും ഓഫീസുകളിലേക്കുള്ള നേരിട്ടുള്ള സന്ദര്‍ശനം പൂര്‍ണ്ണമായും ഇല്ലാതാക്കും. ഈ പുതിയ സംവിധാനം വിസ നടപടിക്രമങ്ങള്‍ ലളിതവും കൂടുതല്‍ സൗകര്യപ്രദവുമാക്കും. ഈ സംവിധാനത്തിന്റെ സവിശേഷത 20 വയസ്സ് തികയുമ്പോഴും പുതിയ പാസ്പോര്‍ട്ട് ലഭിക്കുമ്പോഴും കാര്‍ഡുടമകള്‍ പുതിയ ഫിസിക്കല്‍ ഒസിഐ ബുക്ക്ലെറ്റ് എടുക്കേണ്ടതില്ല. കാര്‍ഡ് വീണ്ടും ഇഷ്യൂ ചെയ്യുന്നതിന് പകരം, പുതിയ പാസ്പോര്‍ട്ട് ലഭിക്കുമ്പോഴെല്ലാം കാര്‍ഡുടമകള്‍ അവരുടെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്താല്‍ മതിയാകും. അപേക്ഷ സമര്‍പ്പിക്കല്‍, രേഖകള്‍ അപ്ലോഡ് ചെയ്യല്‍, ഡിജിറ്റലായി തയ്യാറാക്കിയ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യല്‍ തുടങ്ങിയ മുഴുവന്‍ പ്രക്രിയകളും പൂര്‍ണ്ണമായും ഓണ്‍ലൈനായി ചെയ്യാന്‍ കഴിയും.
ഇഒസിഐ സംവിധാനം വിമാനത്താവളങ്ങളിലെ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ഐഡന്റിറ്റി പരിശോധന വേഗത്തിലാക്കുകയും ഫിസിക്കല്‍ രേഖകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനോ നഷ്ടപ്പെടാനോ ഉള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിനും സേവനങ്ങള്‍ക്കായി അപേക്ഷിക്കുന്നതിനും ഔദ്യോഗിക ഒസിഐ സര്‍വീസസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കാവുന്നതാണ്.
ഇന്ത്യന്‍ വിദേശ പൗരത്വം (ഒ.സി.ഐ.) ഉള്ളവര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ആജീവനാന്ത വിസയാണ് ഒസിഐ കാര്‍ഡ്. കൂടാതെ പോലീസ് അധികാരികള്‍ക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ഇത് അവരെ ഒഴിവാക്കുകയും ചെയ്യുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 2026 ജൂണ്‍ 30നാണ് ഇലക്ട്രോണിക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (eOCI) കാര്‍ഡ് പുറത്തിറക്കിയത്. പൂര്‍ണ്ണമായ ഡിജിറ്റല്‍ സംവിധാനത്തിലൂടെ പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഒസിഐ സേവനങ്ങള്‍ മികച്ചതാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന പൗരകേന്ദ്രീകൃത സംരംഭമാണ് ഈ കാര്‍ഡ് എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.