ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

അബുദാബി: യുഎഇയുടെ ഗതാഗത ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ഇത്തിഹാദ് റെയിലിന്റെ കന്നിയാത്രയ്ക്ക് തുടക്കമാകുമ്പോള്‍, ആ ചരിത്ര മുഹൂര്‍ത്തത്തിന്റെ നിയന്ത്രണ ചുമതല ഏറ്റെടുത്തത് ഇന്ത്യക്കാരനായ റിയാസ് നസീര്‍. മംഗളൂരു-കുടക് സ്വദേശിയായ റിയാസിനെയാണ് ഇത്തിഹാദ് റെയില്‍ അധികൃതര്‍ ഈ സുപ്രധാന ദൗത്യത്തിനായി തിരഞ്ഞെടുത്തത്. ഗള്‍ഫ് മേഖലയിലെ വിവിധ പ്രമുഖ ഗതാഗത സംവിധാനങ്ങളുടെ ഉദ്ഘാടന സര്‍വീസുകള്‍ വിജയകരമായി നയിച്ച അനുഭവസമ്പത്താണ് റിയാസിനെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. ഖത്തര്‍ മെട്രോയുടെയും ട്രാം സര്‍വീസുകളുടെയും ഉദ്ഘാടന യാത്രകളില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച അദ്ദേഹം, പുതിയ ചരിത്രം സൃഷ്ടിക്കുന്ന ഇത്തിഹാദ് റെയിലിന്റെ ആദ്യ സര്‍വീസിനും നേതൃത്വം നല്‍കിയിരിക്കുകയാണ്. ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ ചരിത്രപരമായ ഈ യാത്രയില്‍ ട്രെയിന്‍ ടീം ലീഡറായ നിഷാദ് ഉള്‍പ്പെടെയുള്ള മലയാളി ഉദ്യോഗസ്ഥരും പങ്കാളികളാകുന്നുണ്ട്. റിയാസ് നസീറിന്റെ നേതൃത്വത്തില്‍ മലയാളികളുടെ സാന്നിധ്യം ശക്തമായ ഈ സംരംഭം പ്രവാസി സമൂഹത്തിന് അഭിമാന നിമിഷമായി മാറുകയാണ്. യുഎഇയുടെ യാത്രാ-ഗതാഗത രംഗത്ത് നിര്‍ണായക വഴിത്തിരിവായി വിലയിരുത്തപ്പെടുന്ന ഇത്തിഹാദ് റെയിലിന്റെ കുതിപ്പിന് പിന്നില്‍ പരിചയസമ്പന്നരായ ഒരു സംഘത്തിന്റെ കരങ്ങളാണുള്ളത്. രാജ്യത്തിന്റെ ഭാവി വികസനത്തിന്റെയും ബന്ധിപ്പിക്കലിന്റെയും പ്രതീകമായ ഈ പദ്ധതിയുടെ ആദ്യ യാത്ര സുരക്ഷിതവും വിജയകരമായും റിയാസും സംഘവും പൂര്‍ത്തീകരിച്ചിരിക്കുകയാണ്.