ദീപാവലി ആശംസകള്‍ നേര്‍ന്ന് ശൈഖ് മുഹമ്മദ്; ജീവിതത്തില്‍ സമാധാനവും നന്മയും നിറയട്ടെയെന്ന് ആശംസിച്ചു

അബുദാബി: മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അബുദാബി – ജിദ്ദ പ്രതിദിന വിമാന സര്‍വീസുകള്‍ ഇത്തിഹാദ് എയര്‍വേസ് വെള്ളിയാഴ്ച മുതല്‍ പുനരാരംഭിച്ചു. എന്നാല്‍ റിയാദ്, ദമാം തുടങ്ങിയ മറ്റ് സൗദി നഗരങ്ങളിലേക്കുള്ള വിമാന വിലക്ക് നവംബര്‍ 19 വരെ തുടരുമെന്ന് ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു.
അബുദാബിക്കും ജിദ്ദയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന EY601, EY602, EY603, EY604 എന്നീ വിമാനങ്ങളാണ് നവംബര്‍ 6 മുതല്‍ പുനരാരംഭിച്ചത്. നിലവിലെ സാഹചര്യങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പ് ഔദ്യോഗിക വെബ്സൈറ്റ് വഴി വിമാനത്തിന്റെ സമയം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.



