പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി; മുന്നറിയിപ്പായി പ്രതിഷേധം; സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ഇന്ത്യാ സഖ്യം

ബുറൈദ: ഭര്‍ത്താവിനൊപ്പം താമസിക്കാനുള്ള ആഗ്രഹത്തോടെ സൗദി അറേബ്യയിലെത്തിയ യുവതിയേയും കുഞ്ഞിനേയും കാത്തിരുന്നത് മരണം. സൗദി അറേബ്യയിലെ ബുറൈദയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് തമിഴ്നാട്, സ്വദേശികളായ അമ്മയുടെയും മകളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. തമിഴ്നാട്, ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകള്‍ കാര്‍ത്തിക ശ്രീ (2) എന്നിവരെയാണ് മരണം അപ്രതീക്ഷിതമായി കവര്‍ന്നത്. ജൂലൈ 21നായിരുന്നു ദാരുണമായ സംഭവം നടന്നത്.
മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് സന്ദര്‍ശക വിസയില്‍ അമ്മയും മകളും ബുറൈദയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവായ ഗോകുല്‍ രാജിന്റെ അടുത്തേക്ക് എത്തിയത്. ബുറൈദയിലെ സഫറക്കടുത്തുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അപകടം. ചന്ദനത്തിരിയില്‍ നിന്ന് തീപ്പൊരി വീണ് പടര്‍ന്ന് കാര്‍പെറ്റില്‍ തീപിടിക്കുകയും തുടര്‍ന്ന് മുറിയില്‍ പുക നിറയുകയുമായിരുന്നു. പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് ജയഭാരതിയും മകളും മരണപ്പെട്ടത്. അപകടസമയത്ത് ഗോകുല്‍ രാജ് തൊട്ടടുത്ത മുറിയില്‍ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണര്‍ന്നപ്പോഴാണ് ഭാര്യയും മകളും മരിച്ചു കിടക്കുന്നത് കണ്ടത്.
ഇന്ത്യന്‍ എംബസിയുടെടെയും, ബുറൈദ, കനിവ് ജീവകാരുണ്യ വിഭാഗത്തിന്റെയും ഇടപെടലിലൂടെയാണ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചത്. റിയാദില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.