റെയില്‍ സര്‍വീസുകളും ഇന്റര്‍നെറ്റും തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രത്തോട് ചൊവ്വാഴ്ചയ്ക്കകം പ്രതികരണം തേടി

ന്യൂയോര്‍ക്ക്: ദുബൈയില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പോയ ഫ്ളൈ ദുബൈ വിമാനത്തില്‍ ആക്രമണം നടത്തിയ സഹപൈലറ്റിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് സിഎന്‍എന്‍. ഹമാം അല്‍ഹമ്മാമി എന്ന ഒമാന്‍ പൗരനാണ് ആക്രമിയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇയാളുടെ പിതാവ് ഒമാന്‍ സ്വദേശിയാണ്. മാതാവ് സിറിയക്കാരിയാണ്. യുഎഇയിലായിരുന്നു ഹമാം ജനിച്ചത്.
ഹമ്മാമി ഏഴ് വര്‍ഷം ഒമാന്‍ എയറില്‍ ജോലി ചെയ്തിരുന്നെന്നാണ് ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ പറയുന്നത്. 2025 ഫെബ്രുവരിയിലാണ് ആ ജോലിയില്‍നിന്നു മാറിയത്. പിന്നാലെ 2025 ജൂണില്‍ റോയല്‍ എയര്‍ മറോക്കില്‍ ചേര്‍ന്നു. 2026 ജനുവരിയില്‍ അവിടെ നിന്നും ഇറങ്ങി. പക്ഷേ, ഫ്ളൈ ദുബൈയില്‍ ജോലിക്കു ചേര്‍ന്ന വിവരം പേജില്‍ അപ്ഡേറ്റ് ചെയ്തിട്ടില്ല. നിലവില്‍ ഈ പേജ് നീക്കം ചെയ്തിട്ടുണ്ടെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചില കാരണങ്ങള്‍ക്കൊണ്ട് ഹമ്മാമിനെ വിമാന പരിശീലനത്തില്‍നിന്ന് ഒഴിവാക്കുകയും ഒമാന്റെ ദേശീയ വിമാനക്കമ്പനിയില്‍ മറ്റൊരു ചുമതല നല്‍കുകയും ചെയ്തു എന്ന് നയതന്ത്രജ്ഞന് വ്യക്തമാക്കി. 8 മാസം മുന്‍പാണ് ഹമ്മാമി ഫ്ളൈ ദുബൈയില്‍ ജോലിക്കു കയറിയത്. പുറത്തുവന്ന വിവരത്തെ കുറിച്ചു കൂടുതല്‍ പ്രതികരണത്തിനായി ഒമാന്‍ എയര്‍, റോയല്‍ എയര്‍ മറോക്ക്, ദുബൈ സര്‍ക്കാര്‍ എന്നിവരുമായി ബന്ധപ്പെട്ടെന്നും സിഎന്‍എന്‍ പറയുന്നു. അന്വേഷണം നടക്കുന്നതു കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനാകില്ലെന്നാണ് ഫ്ളൈ ദുബൈ പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്റെ പിന്തുണയോടെ ആസൂത്രണം ചെയ്ത ഭീകരാക്രമണ ശ്രമമാണ് നടന്നതെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ ആരോപിച്ചത്. സംഭവത്തെക്കുറിച്ച് ഇസ്രായേലും അന്വേഷണം നടത്തുന്നുണ്ട്.