ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ദുബൈ: ക്രാബിക്ക് പുറമെ തായ്ലന്ഡിലെ ഫ്ളൈദുബൈയുടെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായ ബാങ്കോക്കിലെ ഡോണ്‍ മുവാങ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിച്ചു. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്രക്കാര്‍ക്ക് കൂടുതല്‍ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട്, കന്നി വിമാനം ജൂലൈ 1-ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3-ല്‍ നിന്ന് പുറപ്പെട്ടു. ലാന്‍ഡ് ചെയ്ത കന്നി വിമാനത്തെ വാട്ടര്‍ കാനന്‍ സല്യൂട്ട് നല്‍കിയും പ്രാദേശിക ഉദ്യോഗസ്ഥര്‍ ഹൃദ്യമായി വരവേറ്റും സ്വീകരിച്ചു.
ബാങ്കോക്കിലേക്കുള്ള ഈ പുതിയ സര്‍വീസ് ക്രാബിയിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ്. യുഎഇയും തായ്ലന്ഡും തമ്മിലുള്ള ശക്തമായ യാത്രാ ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് പുതിയ സര്‍വീസ്. ഫ്ളൈദുബൈ, എമിറേറ്റ്സ് കോഡ്ഷെയര്‍ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ബാങ്കോക്ക് സര്‍വീസ്. ഇതിലൂടെ സിംഗിള്‍ ടിക്കറ്റില്‍ ദുബൈ വഴി തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും, ത്രൂ-ചെക്ക്ഡ് ബാഗേജ് സൗകര്യവും, വിപുലമായ സംയുക്ത ശൃംഖലയിലേക്കുള്ള പ്രവേശനവും യാത്രക്കാര്‍ക്ക് ലഭ്യമാകും. സെന്‍ട്രല്‍ ബാങ്കോക്കിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന ഡോണ്‍ മുവാങ് വിമാനത്താവളത്തിലേക്കുള്ള ഞങ്ങളുടെ നേരിട്ടുള്ള സര്‍വീസ് ഉപഭോക്താക്കള്‍ക്ക് വലിയ ഗുണം ചെയ്യുമെന്ന് ഫ്ളൈദുബൈ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. ഇത് വ്യാപാര-ടൂറിസം വളര്‍ച്ചയെ പിന്തുണയ്ക്കുകയും ആഗോള ഏവിയേഷന്‍ ഹബ്ബ് എന്ന ദുബൈയുടെ പദവിയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോയിംഗ് 737 MAX വിമാനം ഉപയോഗിച്ച് ദിവസേന ഒരു സര്‍വീസ് എന്ന നിലയില്‍ ആരംഭിച്ച ഈ റൂട്ട്, ഈ വേനല്‍ക്കാലത്ത് തായ്ലന്ഡിലേക്കുള്ള യാത്രാ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് തായ്ലന്ഡ് ടൂറിസം അതോറിറ്റി ഗവര്‍ണര്‍ തപാനി കിയാത്പൈബൂള് പറഞ്ഞു.