റെയില്‍ സര്‍വീസുകളും ഇന്റര്‍നെറ്റും തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രത്തോട് ചൊവ്വാഴ്ചയ്ക്കകം പ്രതികരണം തേടി

ദുബൈ: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബൈ വിമാനത്തിന്റെ കോക്ക്പിറ്റില്‍ അപ്രതീക്ഷിതമായി നടന്ന ഞെട്ടിക്കുന്ന ഭീകരാക്രമണത്തില്‍ നിന്നും 174 യാത്രക്കാരുടെ ജീവന് രക്ഷിച്ച സാഹസിക നിമിഷങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യന്‍ വംശജനായ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിക്കവേയാണ് താന്‍ നടത്തിയ അതിജീവന പോരാട്ടം പൈലറ്റ് വിശദീകരിച്ചത്.
കോക്ക്പിറ്റില്‍ തനിക്കൊപ്പമുണ്ടായിരുന്ന സഹപൈലറ്റ് പ്രാര്‍ത്ഥിക്കുകയായിരുന്നു. മുന്നിലേക്ക് നോക്കിയിരുന്ന സമയത്ത്, പെട്ടെന്ന് തലയ്ക്ക് പിന്നില്‍ അതിശക്തമായ അടിയേറ്റു. വിമാനത്തിന് ഏതോ വലിയ തകരാറോ അപകടമോ സംഭവിച്ചെന്നാണ് ആദ്യം കരുതിയത്. വീണ്ടും അടി കിട്ടിയതോടെയാണ് താന്‍ ആക്രമിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞത്.
ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും കഠിനമായ അടിയേറ്റതിനെ തുടര്‍ന്ന് ക്യാപ്റ്റന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും മങ്ങി. തലച്ചോറിലേക്ക് ഒന്നും എത്താതായി. ഇതിനിടെ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇതോടെ 34,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് 17,000 അടിയോളം താഴേക്ക് പതിക്കാന്‍ തുടങ്ങി.
വിമാനത്തിന്റെ കാറ്റടിയുടെ ഭയാനകമായ ശബ്ദവും യാത്രക്കാരുടെ ഭയന്നുള്ള നിലവിളിയും കോക്ക്പിറ്റില്‍ കേള്‍ക്കാമായിരുന്നു. ആക്രമണത്തില്‍ രക്തത്തില്‍ കുളിച്ച് കോക്ക്പിറ്റിലെ തറയില്‍ വീണ പോയിരുന്നു. തന്റെ കയ്യിലുണ്ടായിരുന്ന അവസാന തരി ജീവനും ശക്തിയും സംഭരിച്ച് എഴുന്നേല്ക്കാന് തീരുമാനിച്ചു. ആ നിമിഷം ചെറുത്തുനിന്നില്ലെങ്കില്‍ താന്‍ മാത്രമല്ല, വിമാനത്തിലുള്ള എല്ലാവരും കൊല്ലപ്പെടുമെന്ന് ഉറപ്പായിരുന്നു. അതാണ് എന്നെ വീണ്ടും പോരാടാന്‍ പ്രേരിപ്പിച്ചത്. ശരീരത്തിലെ സര്‍വ്വ ശക്തിയുമെടുത്ത് തറയില്‍ നിന്ന് എഴുന്നേറ്റ് കോക്ക്പിറ്റിന്റെ വാതില്‍ തുറന്നു. പുറത്ത് കാത്തുനിന്ന മറ്റു ജീവനക്കാരും യാത്രക്കാരും ഉടന്‍ തന്നെ അകത്തുകയറുകയും അക്രമിയെ കീഴടക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നുവെന്നും മച്ചാര്‍ പറഞ്ഞു.
ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ സമാനതകളില്ലാത്ത ധീരതയെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രശംസിച്ചു. നിങ്ങള്‍ ഇന്ത്യയുടെയും ഇസ്രായേലിന്റെയും മാത്രമല്ല, ഈ ലോകത്തിന്റെ തന്നെ വീരനായകനാണെന്ന് നെതന്യാഹു പറഞ്ഞു. അടുത്ത മേയ് മാസത്തില്‍ നടക്കുന്ന ഇസ്രായേലിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സ്മിത് മച്ചാറിനെയും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്.