രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

ദുബൈ: ദുബൈയില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബൈ വിമാനത്തിലുണ്ടായ സുരക്ഷാ വീഴ്ചയത്തുടര്ന്ന് ഇസ്രായേലിലേക്കുള്ള എല്ലാ സര്‍വീസുകള്‍ കമ്പനി നിര്‍ത്തിവെച്ചു. ബുധനാഴ്ച ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടിലേക്ക് പോയ എഫ് സെഡ് 1073 വിമാനത്തിലാണ് അടിയന്തര സാഹചര്യമുണ്ടായത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഫ്ളൈ ദുബൈ പ്രസ്താവനയില്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സര്‍വീസുകള്‍ പുനരാരംഭിക്കില്ല. ഫ്ളൈ ദുബൈക്ക് പുറമെ, ദുബൈയുടെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്സും ടെല്‍ അവീവിലേക്കുള്ള കോഡ്ഷെയര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു. തബൂക്കില്‍ കുടുങ്ങിയ യാത്രക്കാരെയും ക്രൂ അംഗങ്ങളെയും ദുബൈയിലേക്ക് തിരിച്ചെത്തിക്കാന്‍ രണ്ട് പകരം വിമാനങ്ങള്‍ ഫ്ളൈ ദുബായ് അടിയന്തരമായി അയച്ചു. അടിയന്തര ലാന്‍ഡിംഗിനിടെ ചില വിമാന ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ സൗദി അറേബ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അതോരിറ്റി വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങളുടെയും പ്രവര്‍ത്തനപരമായ വീഴ്ചകളുടെയും എല്ലാ വശങ്ങളും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളും ലക്ഷ്യങ്ങളും വ്യക്തമായിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്നും ഫ്ളൈ ദുബൈ കൂട്ടിച്ചേര്‍ത്തു. അതേസമയം, കമ്പനിയുടെ മറ്റ് സര്‍വീസുകളെ ഇത് ബാധിച്ചിട്ടില്ല. ഇന്നലെ ഇസ്രായേലിലേക്ക് പറന്ന വിമാനത്തില്‍ വച്ച് പൈലറ്റിനെ സഹപൈലറ്റ് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി സൗദിയില്‍ ലാന്‍ഡ് ചെയ്തു.