സൗദിയെ സംരക്ഷിക്കാന് സൈനിക ഇടപെടലിന് അനുമതി തേടി ഈജിപ്ത് പ്രസിഡന്റ്; പാര്ലമെന്റിന്റെ അടിയന്തര യോഗം വിളിച്ചു

ദുബൈ: താമസ വിസയുമായി ബന്ധപ്പെട്ട പരാതികളും സ്പോണ്സറും, സ്പോണ്സര് ചെയ്യപ്പെട്ട വ്യക്തിയും തമ്മിലുള്ള തര്ക്കങ്ങളും പരിഹരിക്കുന്നതിനുള്ള അപേക്ഷകള് ഓണ്ലൈനായി സമര്പ്പിക്കാമെന്ന് ജിഡിആര്എഫ്എ ദുബൈ അറിയിച്ചു. ഓരോ പരാതിയുടെയും വിശദാംശങ്ങള് പരിശോധിച്ച്, ബന്ധപ്പെട്ടവര്ക്ക് ഉചിതമായ നടപടികളിലേക്ക് മാര്ഗനിര്ദേശം നല്കുകയും നിലവിലുള്ള ചട്ടങ്ങള്ക്കനുസരിച്ച് പരിഹാരത്തിന് സഹായിക്കുകയും ചെയ്യുമെന്ന് അനുരഞ്ജന-ഒത്തുതീര്പ്പ് വിഭാഗം വ്യക്തമാക്കി. ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടില് പങ്കുവെച്ച പോസ്റ്റിലൂടെയാണ് അപേക്ഷാ നടപടികള് വിശദീകരിച്ചത്.
താമസാനുമതി നടപടികളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളോ സ്പോണ്സര്ഷിപ് ബന്ധത്തിലെ തര്ക്കങ്ങളോ ഉള്ളവര്ക്ക് വകുപ്പിന്റെ അധികാരപരിധിക്കുള്ളില് സഹായം ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. ലഭിക്കുന്ന അപേക്ഷകള് വിദഗ്ധര് പരിശോധിക്കുകയും നിയമങ്ങള്ക്കും ചട്ടങ്ങള്ക്കും അനുസൃതമായി തുടര്നടപടികള് സ്വീകരിക്കുകയും ചെയ്യുമെന്ന് പോസ്റ്റില് പറയുന്നു.
അപേക്ഷ സമര്പ്പിക്കാന് https://smart.gdrfad.gov.ae സന്ദര്ശിച്ച് ‘Individuals’ വിഭാഗത്തില് പ്രവേശിക്കണം.തുടര്ന്ന് ലോഗിന് ചെയ്ത് ‘New Request’ തിരഞ്ഞെടുക്കുക. അതിനുശേഷം ‘Legal Affairs Services’ വിഭാഗത്തിലേക്ക് കടന്ന് ആവശ്യമായ സേവനം തിരഞ്ഞെടുത്ത്, ബന്ധപ്പെട്ട രേഖകള് അപ്ലോഡ് ചെയ്ത് അപേക്ഷ സമര്പ്പിക്കാം. ജിഡിആര്എഫ്എ ദുബൈയുടെ ഔദ്യോഗിക സേവനവിവരങ്ങളിലും അനുരഞ്ജന-ഒത്തുതീര്പ്പ് സംവിധാനം വിശദീകരിക്കുന്നുണ്ട്. ജിഡിആര്എഫ്എ ദുബൈ തൊഴില് അനുമതി നല്കിയ തൊഴിലാളികളും കമ്പനികളും തമ്മിലുള്ള സാമ്പത്തിക കുടിശ്ശിക, താമസാനുമതി റദ്ദാക്കല്, പുതുക്കല് തുടങ്ങിയ വിഷയങ്ങളിലെ പരാതികള് ഈ സേവനത്തിന്റെ പരിധിയില് ഉള്പ്പെടുന്നതായി വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഡിജിറ്റല് സംവിധാനത്തില് യുഎഇ പാസ് ഉപയോഗിച്ചോ യൂസര്നെയിം വഴിയോ പ്രവേശിക്കാം.