ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ദുബൈ: ഒമാന്‍ തീരത്തിനടുത്ത് ആക്രമിക്കപ്പെട്ട GFS Galaxy എന്ന വാണിജ്യക്കപ്പലില്‍ നിന്ന് കാണാതായിരുന്ന ഇന്ത്യന്‍ നാവികന് മരിച്ചതായി ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ‘കാണാതായി’ എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്ന സംഭവത്തിനാണ് ഇപ്പോള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ ഒമാന്‍ തീരത്തുകൂടി സഞ്ചരിക്കുമ്പോഴാണ് ജൂലൈ 11ന് രാത്രിയില്‍ ഇറാന്റെ ആക്രമണമുണ്ടായത്. കപ്പല്‍ അന്ന് ഒമാന്റെ തീരത്ത് നിന്ന് ഏകദേശം 9 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കപ്പലിന്റെ പിന്‍ഭാഗത്ത് തീപിടിക്കുകയും എന്ജിന് റൂമിന് ഗുരുതര നാശനഷ്ടമുണ്ടാകുകയും ചെയ്തു. ജീവനക്കാര്‍ ലൈഫ്ബോട്ടില്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. 11 ഇന്ത്യന്‍ ജീവനക്കാരില്‍ 10 പേരെ രക്ഷപ്പെടുത്തിയതായും ഒരാളെ കാണാതായതായും വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴാണ് കാണാതായിരുന്ന ഇന്ത്യന്‍ നാവികന് മരിച്ചതായി കുടുംബവും തുടര്‍ന്ന് ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചത്. ഫെബ്രുവരി മുതല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ 13 ഇന്ത്യന്‍ പൗരന്മാര് കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു