തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

ദുബൈ: ഗ്ലോബല്‍ വില്ലേജിന്റെ സീസണ് 31 ലേക്കുള്ള ഭക്ഷണപാനീയ ബിസിനസുകള്‍ക്ക് രജിസ്ട്രേഷന് ആരംഭിച്ചു. റസ്റ്റോറന്റ്, കോഫീ ഷോപ്പ്, കയോസ്ക്, ഫുഡ് ട്രോളി എന്നീ ബിസിനസുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പുതിയ ഫുഡ് സംരംഭകര്‍, ചെറിയ സ്വതന്ത്ര ബ്രാന്‍ഡുകള്‍, നിലവിലുള്ള വലിയ ബിസിനസുകള്‍ എന്നിവര്‍ക്കെല്ലാം ഇതില്‍ പങ്കാളികളാവാം. രണ്ട് വിഭാഗങ്ങളിലായി അപേക്ഷിക്കാം. ഓഗസ്റ്റ് 18 വരെ റസ്റ്റോറന്റ്, കോഫി ഷോപ്പ് വിഭാഗത്തിനും ഒക്ടോബര്‍ 26 വരെ ഫുഡ് കയോസ്ക്, ട്രോളി വിഭാഗത്തിലേക്കും അപേക്ഷ നല്‍കാം. അംഗീകരിക്കപ്പെടുന്ന പങ്കാളികള്‍ക്ക് സ്ഥലം മാത്രമല്ല വിവിധ തരത്തിലുള്ള സഹായങ്ങളും ലഭിക്കും. വലിയ ഇവന്റില്‍ മുമ്പ് ബിസിനസ് നടത്തിയിട്ടില്ലാത്ത ചെറിയ സംരംഭകര്‍ക്കും ഗ്ലോബല്‍ വില്ലേജില്‍ താരതമ്യേന എളുപ്പമുള്ള പ്രവേശന വേദിയാകാം. കഴിഞ്ഞ സീസണില്‍ 250ലധികം ഡൈനിംഗ് ഔട്ട്ലെറ്റുകള്, 90ലധികം സംസ്കാരങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍, 3,500ലധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകള്, 450ലധികം കലാകാരന്മാര്, 40,500 പ്രദര്‍ശനങ്ങള്‍ 200ലധികം റൈഡുകളും ഗെയ്മുകളും ഉണ്ടായിരുന്നു. 1997ല്‍ ആരംഭിച്ചതിന് ശേഷം ഗ്ലോബല്‍ വില്ലേജിലെക്ക് 10 കോടിയിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്തിട്ടുണ്ട്. താല്‍പ്പര്യമുള്ള ബിസിനസുകള്‍ക്ക് Global Village Business Portal വഴി അവരുടെ business proposal സമര്‍പ്പിക്കാം. പുതിയ സീസണ് എപ്പോള്‍ ആരംഭിക്കുമെന്നത് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ചകളില്‍ പ്രഖ്യാപിക്കും.