രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി നല്കിയ കത്തില്‍, കേസ് വൈകുന്നതിനെതിരെ പൊതുപ്രവര്ത്തകന് കെ.എം. ഷാജഹാന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ഡയറിക്കുറിപ്പ് മാത്രം വെച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പ്രാഥമിക പരിശോധന നടത്തിയ ശേഷമേ കേസെടുക്കാന്‍ സാധിക്കൂ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കത്തില്‍ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങള്‍ തെളിവ് കൈമാറിയതെന്നും അതിന് മേല്‍ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇഡി നിലപാട്. അതേ സമയം, മൊഴിവിവരങ്ങള്‍ തെളിവായുണ്ടല്ലോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്താനുള്ള സമയപരിധി പോലും കഴിഞ്ഞെന്ന് കോടതിയില്‍ ഇഡി വാദം ഉന്നയിച്ചിരുന്നു. ഇതോടെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.