അജ്മാന് ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ മസാര്‍ കാര്‍ഡ് സംവിധാനം

ദുബൈ: യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ പുരോഗതിയില്ലാതെ തുടരുമ്പോള്‍ ഹോര്‍മുസ് വഴിയുള്ള ചരക്ക് ഗതാഗതം പൂര്‍ണമായും നിലച്ച മട്ടിലായി. ഇതിന്റെ പ്രതിഫലനമായി ആഗോള എണ്ണവിപണിയിലും ആശങ്ക ശക്തമായി. ഇറാന് വിദേശകാര്യമന്ത്രി വാഷിങ്ടണുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. അതേസമയം ഹോര്‍മുസ് കടന്നുപോകുന്ന എണ്ണക്കപ്പലുകളുടെയും ചരക്കുകപ്പലുകളുടെയും എണ്ണം ഗണ്യമായി കുറഞ്ഞു. ഷിപ്പിങ് വിവരങ്ങള്‍ പ്രകാരം ശനിയാഴ്ച അഞ്ച് ചരക്കുകപ്പലുകള്‍ മാത്രമാണ് ഹോര്‍മുസ് കടന്നത്. ഞായറാഴ്ച ഒരു ചരക്കുകപ്പല്‍ പോലും കടന്നുപോയില്ല. ഈ പ്രതിസന്ധ മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പ്രതിസന്ധി നീണ്ടുപോകുമെന്ന സ്ഥിതി വന്നതോടെ തിങ്കളാഴ്ച എണ്ണവില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില താല്‍ക്കാലികമായി ബാരലിന് 89.40 ഡോളറിലെത്തി. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം കൂടുതല്‍ തടസ്സപ്പെട്ടാല്‍ ആഗോള ഊര്‍ജവിതരണത്തെ അത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയാണ് വിപണിയില്‍.
അതേസമയം, ഓഗസ്റ്റ് 17ന് യുഎസ്-ഇറാന് 60 ദിവസത്തെ ധാരണയുടെ സമയപരിധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഇറാന്റെ സൈനിക നിലപാടില്‍ മാറ്റമുണ്ടാകാമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ രാഷ്ട്രീയ വിഭാഗം ഡെപ്യൂട്ടി ബ്രിഗേഡിയര്‍ ജനറല്‍ യദൊല്ലാ ജവാനി മുന്നറിയിപ്പ് നല്കി. ഇറാന്റെ ഭാവി സൈനിക നടപടികള്‍ പ്രതിരോധപരമായ നിലപാടില്‍ നിന്ന് ‘ആക്രമണാത്മക രൂപത്തിലേക്ക്’ മാറിയേക്കാമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. യുഎസിനും ഇസ്രയേലിനുമെതിരെ തന്ത്രപരമായ അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിലെ ഈ പ്രതിസന്ധി തുടര്‍ന്നാല്‍ എണ്ണവില, ഷിപ്പിങ് ചെലവ്, ആഗോള വിതരണ ശൃംഖല, ഗള്‍ഫ് രാജ്യങ്ങളിലെ സമുദ്രഗതാഗതം എന്നിവയില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതയുണ്ട്.