റെയില്‍ സര്‍വീസുകളും ഇന്റര്‍നെറ്റും തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രത്തോട് ചൊവ്വാഴ്ചയ്ക്കകം പ്രതികരണം തേടി

റിയാദ്: സൗദി പ്രതിരോധ സേന തകര്‍ത്ത ഹൂതി ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്ക് സമുച്ചയത്തിനും കേടുപാടുകള്‍ സംഭവിച്ചു. റിയാദില്‍ വ്യാഴാഴ്ചയാണ് ഹൂതി മിസൈല്‍ ആക്രമണമുണ്ടായത്. സിവില്‍ ഡിഫന്‍സ് വിഭാഗമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. അതേ സമയം, തുടര്‍ച്ചയായി മൂന്നാം ദിവസവും റിയാദില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകുകയാണ്. ഇന്നലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തിരുന്നു.
മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഇറാന് പിന്തുണയുള്ള ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ ഏതാനും ദിവസങ്ങളായി ശക്തമാക്കിയിട്ടുണ്ട്. റിയാദിനെ ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഖമീസ് മുശൈത്തിനെ ലക്ഷ്യമിട്ട എത്തിയ മറ്റൊരു മിസൈലും പ്രതിരോധ സേന വിജയകരമായി തകര്‍ത്തതായി സൗദി സഖ്യസേന വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അഭ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ നടന്ന ആക്രമണങ്ങളില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണ ശ്രമം ഉണ്ടായിരിക്കുന്നത്.