സോഷ്യല്‍ മീഡിയ വഴി വ്യാജ ഫ്രീലാന്‍സ് വിസ വില്‍പ്പന; കര്‍ശന നടപടിയുമായി ജിഡിആര്‍എഫ്എ; കലാരംഗത്തെ പ്രമുഖന് അറസ്റ്റില്‍
Airplane

ന്യൂഡല്‍ഹി: ഇന്ത്യ-പാക് ആക്രമണത്തിനിടെ പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിടുകയും പിന്നീട് പാക്കിസ്ഥാന്റെ പിടിയിലാകുകയും ചെയ്ത ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന് വര്ധമാന് ഇനി മുതല്‍ സ്വകാര്യ വിമാനത്തിലെ പൈലറ്റ്. വീരചക്ര പുരസ്കാരം നേടിയ അഭിനന്ദന് വര്ദ്ധമാന് സ്വകാര്യ വിമാനക്കമ്പനിയില്‍ ചേര്‍ന്നു. മാര്‍ച്ച് 31-നാണ് അദ്ദേഹം വ്യോമസേനയിലെ സേവനം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഫ്ളൈ 91 എന്ന സ്വകാര്യ വിമാനക്കമ്പനിയില്‍ ചേര്‍ന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കൊമേഷ്യല്‍ പൈലറ്റായി ജോലിക്ക് പ്രവേശിച്ച അഭിനന്ദന് വര്ധമാന് കമ്പനിയുടെ എടിആര്‍ 72-600 എന്ന ടര്‍ബോപ്രോപ് വിമാനമാകും പറത്തുക.
2019 ഫെബ്രുവരി 14-ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പാകിസ്ഥാനിലെ ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയത്. തുടര്‍ന്ന് ഫെബ്രുവരി 27-ന് അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് മുകളില്‍ വച്ച് ഇരുരാജ്യങ്ങളുടെയും യുദ്ധവിമാനങ്ങള്‍ തമ്മില്‍ ആകാശയുദ്ധം ഉണ്ടായി. മിഗ്-21 ബൈസണ്‍ വിമാനം ഉപയോഗിച്ച് അഭിനന്ദന് പാക്കിസ്ഥാന്റെ എഫ്-16 വിമാനം വെടിവെച്ചിട്ടു. മിഗ്-21 ഉപയോഗിച്ച് ഒരു എഫ്-16 വീഴ്ത്തുന്നത് വ്യോമയാന ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു.
പോരാട്ടത്തിനിടെ സ്വന്തം വിമാനം തകര്‍ന്ന അഭിനന്ദന് പാരച്യൂട്ട് വഴി പാക് മണ്ണില്‍ ഇറങ്ങുകയായിരുന്നു. അവിടെ വച്ച് പാക് സൈന്യത്തിന്റെ പിടിയിലായ അദ്ദേഹത്തെ തടങ്കലിലായി. ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 60 മണിക്കൂറിന് ശേഷം 2019 മാര്‍ച്ച് 1-നാണ് പാകിസ്ഥാന് ഇന്ത്യയ്ക്ക് അഭിനന്ദനെ തിരികെ കൈമാറിയത്. അതിസാഹസികമായ പോരാട്ടം നടത്തിയതിന് രാജ്യം ‘വീരചക്ര’ പുരസ്കാരം നല്കി ആദരിച്ചിരുന്നു.