രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

അജ്മാന്: വാഹനാപകടത്തില്‍ ഇടതുകാല് നഷ്ടപ്പെട്ട പ്രവാസി മലയാളിക്ക് 650,000 ദിര്‍ഹത്തിലധികം (ഏകദേശം 1.7 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്കാന് യുഎഇ കോടതി ഉത്തരവിട്ടു. റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കാല് മുറിച്ചുമാറ്റേണ്ടി വന്ന സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് കോടതി നിര്‍ദ്ദേശിച്ചത്.
തിരുവനന്തപുരം സ്വദേശിയായ ലിഫ്റ്റ് ഓപ്പറേറ്റര്‍ സുധീറിനാണ് (37) നഷ്ടപരിഹാര തുക നല്കാന് ഉത്തരവിട്ടത്. മറ്റു തൊഴിലാളികള്‍ക്കൊപ്പം കമ്പനി വാഹനത്തില്‍ ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നടപ്പാതയിലേക്ക് ഇടിച്ചുകയറുകയും ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു.
അപകടത്തില്‍ സുധീറിന്റെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കുന്നതിനായി മുട്ടിന് താഴെവെച്ച് ഇടതുകാല് മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായ സുധീറിന് കാല് നഷ്ടപ്പെട്ടതോടെ ജോലി ചെയ്യാനാകാത്ത അവസ്ഥയിലായി. തുടര്‍ന്ന് ലീഗല്‍ കണ്‍സല്‍റ്റന്റ് വഴി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ യുഎഇ കോടതിയില്‍ നഷ്ടപരിഹാര ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു:
പ്രാഥമിക കോടതി കേസ് പരിഗണിച്ച് സുധീറിന് 400,000 ദിര്‍ഹം നഷ്ടപരിഹാരം അനുവദിച്ചു. എന്നാല്‍ വൈകല്യത്തിന്റെ വ്യാപ്തിയും ഭാവി ജീവിതത്തിലെ പ്രയാസങ്ങളും കണക്കിലെടുത്ത് അപ്പീല്‍ കോടതി നഷ്ടപരിഹാര തുക 600,000 ദിര്‍ഹമായി ഉയര്‍ത്തി. കോടതി ചെലവുകളും പലിശയും ഉള്‍പ്പെടെ ആകെ 655,341 ദിര്‍ഹം (ഏകദേശം 1.7 കോടി രൂപ) ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.