അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി തഹ്നൂന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ഹൈദരാബാദ്: ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചതിനെ തുടര്‍ന്ന് വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി.
ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോയുടെ 6E 6115 വിമാനത്തിലാണ് യാത്രാമധ്യേ തീപിടിത്തമുണ്ടായത്. വിമാനം ആകാശത്ത് പറന്നുകൊണ്ടിരിക്കവെ ഓവര്‍ഹെഡ് ബിന്നില്‍ വെച്ചിരുന്ന പവര്ബാങ്കില്നിന്ന് പുക ഉയരുകയും തീപ്പിടിക്കുകയും ചെയ്തു. ഇതോടെ ക്യാബിന് ക്രൂ വിമാനത്തിലുണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി.
യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. വിമാനം ഹൈദരാബാദില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലും യാത്രക്കാര്‍ക്കിടയിലും പരിഭ്രാന്തി പരന്നു. വിമാനത്തില്‍ സുരക്ഷാ പരിശോധനകള്‍ തുടരുകയാണ്. യാത്രക്കാരെ ചെന്നൈയിലെത്തിക്കുന്നതിനായി പകരം മറ്റൊരു വിമാനം ഇന്‍ഡിഗോ സജ്ജമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയവും ബന്ധപ്പെട്ട അധികാരികളും അന്വേഷണം ആരംഭിച്ചു.