അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി തഹ്നൂന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തില്‍ കനത്ത സംഘര്‍ഷം. കൊണാട്ട് പ്ലേസില്‍ ദിശാ സ്റ്റുഡന്റ്സ് അസോസിയേഷന് നടത്തിയ പ്രതിഷേധത്തിനുനേരെ പോലീസ് അതിക്രമമുണ്ടായി. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് മര്‍ദിക്കുകയും ബലമായി വലിച്ചിഴച്ച് വാഹനങ്ങളില്‍ കയറ്റുകയും ചെയ്തു. വാഹനത്തിനകത്ത് വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തുനിന്ന് നൂറോളം പ്രതിഷേധക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്.
പ്രതിഷേധത്തിനിടെ തനിക്കുനേരെ പോലീസ് അതിക്രമം ഉണ്ടായതായി ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. പോലീസ് ബലമായി വാഹനത്തിലേക്ക് തള്ളിയിട്ട് സീറ്റില്‍ അമര്‍ത്തിപ്പിടിച്ചു. 5 സിആര്‍പിഎഫുകാര്‍ തന്നെയും മറ്റൊരാളെയും സീറ്റില്‍വച്ച് അമര്‍ത്തി. പോലീസുകാരുടെ ബോഡി ക്യാമറയിലൂടെ കണ്ട്രോള് റൂമില്‍നിന്ന് ഡിസിപി സച്ചിന് ഇതു കണ്ടു. അദ്ദേഹം എംപിയാണ് ഉടന്‍ വിടണമെന്നു സച്ചിന് നിര്‍ദേശിച്ചപ്പോഴാണ് വിട്ടത്. പിന്നീട് ബസിനു പുറത്തു തള്ളി. സാജിദ് എന്ന യുവാവ് വന്ന് ഓട്ടോയില്‍ കയറ്റിയതു കൊണ്ടാണ് രക്ഷപ്പെട്ടത്.
പോലീസ് വിട്ടയച്ചശേഷം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയ ബ്രിട്ടാസ് ഏറെനേരം നടപ്പാതയില്‍ ഇരുന്നു. ഇടതുപക്ഷ പ്രവര്‍ത്തകരെ കൊണാട്ട് പ്ലേസില്‍ അറസ്റ്റു ചെയ്തത് അറിഞ്ഞാണ് ബ്രിട്ടാസ് സ്ഥലത്തെത്തിയത്. പിന്നീട് ബ്രിട്ടാസിനെ ആശുപത്രിയിലേക്ക് മാറ്റി.
കൊണാര്‍ട്ട് പ്ലേസിന്റെ ഔട്ടര്‍ റൗണ്ടില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് തടയുകയും ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു. ക്രാന്തികാരി പാര്‍ട്ടി, ഭാരത് ക്രാന്തികാരി മസ്ദൂര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളുടെ പങ്കാളിത്തവുമുണ്ടായിരുന്നു. ഡല്‍ഹിയിലെ ആര്.കെ. ആശ്രമി മാര്‍ഗില്‍ പ്രതിഷേധം നടത്തിയ ഐസ പ്രവര്‍ത്തകരെ പോലീസ് ബലമായി നീക്കംചെയ്തു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ഐസ നേതാവ് നേഹാ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു. സമര കേന്ദ്രങ്ങള്‍ മാറ്റിമാറ്റിയാണ് പ്രതിഷേധക്കാര്‍ പോലീസിനെ നേരിടുന്നത്.
ഡല്‍ഹിയില്‍ പ്രതിഷേധത്തിനിടെ കസ്റ്റഡിയില്‍ എടുത്ത ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിന്റെ വസ്ത്രം വാഹനത്തില്‍വച്ച് പോലീസ് വലിച്ചുകീറിയെന്നും ആരോപണം. പോലീസ് വാഹനത്തിനുള്ളില്‍നിന്നും ഷര്‍ട്ട് ധരിക്കാതെയുള്ള സെല്‍ഫി വിഡിയോയിലാണ് ജെയ്ക് ആരോപണം ഉന്നയിച്ചത്. തനിക്കൊപ്പമുള്ള ഒട്ടേറെ നേതാക്കളെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്നും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്നും ജെയ്ക് വിഡിയോയില്‍ പറഞ്ഞു.