റിയാദില്‍ ഹൂതി ആക്രമണത്തിന് ഇരയായത് ഉംറ തീര്‍ത്ഥാടകര്‍; ഉംറക്ക് പുറപ്പെട്ട യുഎഇ അധ്യാപികക്കും പരിക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) കണ്‍വീനര്‍ അഭിജീത് ദിപ്കെ. ഡല്‍ഹി പൊലീസിന്റെ തടങ്കലില്‍ നിന്ന് മോചിതനായതിന് പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ രാജ്യത്തിന് തന്നെ നാണക്കേടാണെന്നും,ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീരുവാണ് അദ്ദേഹമെന്നും ദിപ്കെ പറഞ്ഞു.
24 മണിക്കൂറോളം നീണ്ട കസ്റ്റഡിക്ക് ശേഷം കോടതി മോചനം അനുവദിച്ചതിന് പിന്നാലെയായിരുന്നു ദിപ്കെയുടെ പ്രതികരണം. ‘പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഇന്ത്യക്ക് വലിയ നാണക്കേടാണ്. ഇത്രയും വലിയൊരു ഭീരുവും ചട്ടമ്പിയുമായ പ്രധാനമന്ത്രിയെ ഈ രാജ്യം ഇതുവരെ കണ്ടിട്ടില്ല’ എന്ന് അദ്ദേഹം പ്രതികരിച്ചു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത അഭിജീത് ദിപ്കെ, സിജെപി സഹ-കണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. തടങ്കലിലായിരുന്ന യൂട്യൂബര്‍ ധ്രുവ് റാഠിയേയും പോലീസ് മോചിപ്പിച്ചിരുന്നു.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴവര്‍ഷവും; മലമ്പ്രദേശങ്ങളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്