ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യവുമായി നന്മ മേപ്പയൂര്‍

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിക്കുന്ന ‘ഇന്‍സൈറ്റ് 2026’ സമ്മര്‍ ക്യാമ്പ് ജൂലൈ 9 മുതല്‍ 19 വരെ ഐഐസി ഓഡിറ്റോറിയത്തില്‍ നടക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്വതോന്മുഖമായ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വിവിധ പ്രായ വിഭാഗങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ക്യാമ്പില്‍ പരിചയസമ്പന്നരും പ്രഗത്ഭരുമായ അധ്യാപകരുടെയും പരിശീലകരുടെയും നേതൃത്വത്തില്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. 4 മുതല്‍ 8 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ബ്രെയിന്‍ ജിം, ശാസ്ത്രപരിചയം, കലാകരകൗശല പരിശീലനം, ആശയവിനിമയ നൈപുണ്യ വികസനം എന്നിവയും 9 മുതല്‍ 12 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റം (STEM) അധിഷ്ഠിത പ്രോജക്ട് ബേസ്ഡ്, പരിശീലനം, നേതൃത്വ പരിശീലനം, കോഡിംഗും റോബോട്ടിക്സും, പൊതുപ്രസംഗ പരിശീലനം എന്നിവയും ഒരുക്കിയിട്ടുണ്ട്. 13 വയസ്സും അതിന് മുകളിലുള്ളവര്‍ക്കായി നേതൃത്വ അക്കാദമി, സംരംഭകത്വ വികസന പരിപാടി, പ്രോജക്ട് അധിഷ്ഠിത പഠനം, റോബോട്ടിക്സ്, കരിയര്‍ വിലയിരുത്തലും മാര്‍ഗനിര്‍ദേശവും ഉള്‍പ്പെടുന്ന പ്രത്യേക പരിശീലന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ദിവസേന വൈകുന്നേരം 5.00 മുതല്‍ രാത്രി 9.00 വരെ നടക്കുന്ന ക്യാമ്പ്, വര്‍ഷങ്ങളായി അബുദാബിയിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ വിശ്വാസവും പ്രിയവും നേടിയ പഠന പരിശീലന വേദിയാണ്. കുട്ടികളുടെ സര്‍ഗാത്മകത, ചിന്താശേഷി, നേതൃത്വഗുണം, ആശയവിനിമയ വൈദഗ്ധ്യം, സാങ്കേതിക അറിവ് എന്നിവ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിലേക്കുള്ള രജിസ്ട്രേഷന് ഓണ്‍ലൈന്‍ മുഖേനയാണ്. താല്പര്യമുള്ളവര് https://forms.iicabudhabi.org/ വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 642 4488 എന്ന നമ്പറില്‍ ബന്ധപ്പെടാം.