രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

ടെഹ്റാന്: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ ‘വിശ്വാസ നിര്‍മ്മാണ പദ്ധതി’യില്‍ യുഎസില്‍ നിന്ന് പ്രതികരണം ലഭിച്ചതായി ഇറാന് ഔദ്യോഗികമായി അറിയിച്ചു. ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ദോഹയില്‍ വച്ച് ഖത്തര്‍ മധ്യസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഇറാന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടിയായി യുഎസ് തങ്ങളുടെ പ്രതികരണം കൈമാറിയിട്ടുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്. മേഖലയിലെ സൈനിക തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിനും ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുമുള്ള ആദ്യപടിയായാണ് ഏഴ് ദിവസത്തെ താല്‍ക്കാലിക സമാധാന നിര്‍ദ്ദേശം ഇറാന് മുന്നോട്ടുവെച്ചത്.
യുഎസ് നല്കിയ മറുപടി ഇറാന്റെ നയതന്ത്ര വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും വിശദമായി പരിശോധിച്ച് വരികയാണ്. ഇരുവിഭാഗവും തമ്മില്‍ നേരിട്ടല്ലാതെ, മധ്യസ്ഥ രാജ്യങ്ങള്‍ മുഖേനയാണ് ആശയവിനിമയം നടക്കുന്നത്. എന്നാല്‍ യുഎസ് നല്കിയ മറുപടിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ല.