തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

ദുബൈ: പ്രാദേശിക സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഡയറക്ടര്‍ അഫ്റ അല്‍ ഹമീലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായുള്ള വ്യാപാര ഇടപാടുകള്‍ നിര്‍ത്തിവെച്ചതില്‍
വാണിജ്യ കൈമാറ്റങ്ങളും സാമ്പത്തിക ഇടപാടുകളും ഉള്‍പ്പെടും. പ്രാദേശിക സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തിലാണിത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ തീരുമാനം തുടരും. യുഎഇയുടെ അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തിന്റെ സുരക്ഷയും സമഗ്രതയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും ആഗോള സാമ്പത്തിക മാനദണ്ഡങ്ങളും പാലിക്കുമെന്ന് യുഎഇ ആവര്‍ത്തിച്ചു.
അതേസമയം, സമാധാനത്തിനും പ്രാദേശിക സ്ഥിരതക്കും സഹകരണത്തിനും സംഭാഷണത്തിനും യുഎഇ തുടര്‍ന്നും പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി. ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തില്‍ യുഎഇ സ്വീകരിച്ചിരിക്കുന്ന വലിയ നിയന്ത്രണമാണ് പുതിയ തീരുമാനം. ഇത് ഇറാനുമായി വ്യാപാരം നടത്തുന്ന യുഎഇയിലെ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ഗണ്യമായ പ്രത്യാഘാതം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.