സൗദിക്ക് സംരക്ഷണം നല്കും: സൈന്യത്തെ അയയ്ക്കാന് ഈജിപ്ത്

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്ഡ് പുന:സംഘടിപ്പിച്ചു. എം.സി മായിന് ഹാജിയെ ചെയര്മാനായി നിയമിച്ചു. കുറുക്കോളി മൊയ്തീന് എംഎല്എ, മുസ്തഫല് ഫൈസി, തൊടിയൂര് മുഹമ്മദ് കുഞ്ഞ് മൗലവി, അബ്ദുല് മജീദ് സ്വലാഹി, സജ്ന ഫിറോസ്, ജസീം സബാഹ്, മദീന ബീഗം, സിറാസ് ഡി കപാസി എന്നിവരാണ് അംഗങ്ങള്. വഖഫ് ബോര്ഡ് പുനഃ സംഘടിപ്പിച്ചത് ഹൈക്കോടതി നിര്ദേശപ്രകാരമാണെന്നും എല്ലാ വിഭാഗങ്ങളുമായും ചര്ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും മന്ത്രി അഡ്വ.എന് ഷംസുദ്ദീന് വ്യക്തമാക്കി. മുന് സര്ക്കാരിന്റെ നിയമനങ്ങളില് പ്രശ്നങ്ങളുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് കോടതിയില് മൂന്ന് കേസുകളുമുണ്ടായി. അതിലാണ് സര്ക്കാര് പുനഃസംഘടന നടത്തണമെന്ന നിര്ദേശം വന്നത്. സര്ക്കാരും മുന്നണിയും ആലോചിച്ചെടുത്ത തീരുമാനമാണ്. വഖഫില് പുതിയ വിവാദങ്ങള്ക്ക് സാഹചര്യം ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.



