വില കുറഞ്ഞതോടെ യുഎഇയില് സ്വര്ണവിപണിയില് ഉണര്വ്; പണിക്കൂലിയില് ഇളവ്

ജിദ്ദ: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെയും ദിരിയ ഗവര്ണറേറ്റിലെയും സ്കൂളുകളില് ഓണ്ലൈന് പഠനം ഒരാഴ്ച കൂടി നീട്ടി. ഒക്ടോബര് 22 വ്യാഴാഴ്ച വരെ വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്ക്കും ഈ തീരുമാനം ബാധകമായിരിക്കുമെന്ന് റിയാദ് വിദ്യാഭ്യാസ ജനറല് അഡ്മിനിസ്ട്രേഷന് അറിയിച്ചു. തലസ്ഥാനത്തിന് നേരെയുള്ള ആക്രമണങ്ങള് തുടരുന്ന സാഹചര്യത്തില് സുരക്ഷാ മുന്കരുതലുകളുടെ ഭാഗമായാണ് നടപടി. മദ്രസതി പ്ലാറ്റ്ഫോമും അംഗീകൃത മറ്റ് ഓണ്ലൈന് വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളും വഴിയായിരിക്കും ക്ലാസുകള് നടക്കുക. അല് ഫൈസല് സര്വകലാശാലയും പ്രിന്സ് സുല്ത്താന് സര്വകലാശാലയും ഈ ആഴ്ച ക്ലാസുകള് ഓണ്ലൈനിലായിരിക്കുമെന്ന് വിദ്യാര്ഥികള്ക്ക് ഇമെയില് വഴി അറിയിച്ചിട്ടുണ്ട്.
ഒക്ടോബര് 10ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല് ആക്രമണത്തിനു പിന്നാലെയാണ് ഒക്ടോബര് 11 മുതല് റിയാദില് നേരിട്ടുള്ള ക്ലാസുകള് നിര്ത്തിവെച്ച് ഓണ്ലൈന് പഠനം ആരംഭിച്ചത്. വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില് 12 പേര് കൊല്ലപ്പെടുകയും 309 പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തതായി സൗദി ജനറല് അതോറിറ്റി ഓഫ് സിവില് ഏവിയേഷന് അറിയിച്ചിരുന്നു. മരിച്ചവരില് നാല് സൗദി പൗരന്മാരും മറ്റ് രാജ്യങ്ങളില് നിന്നുള്ള എട്ട് പേരും ഉള്പ്പെടുന്നു. ഉംറ തീര്ഥാടകരും അപകടത്തില്പ്പെട്ടവരിലുണ്ടായിരുന്നു. ഒക്ടോബര് 12ന് വിമാനത്താവളത്തിലെ നാലാം ടെര്മിനലിനു നേരെയുണ്ടായ മറ്റൊരു ആക്രമണത്തില് പാകിസ്താന് പൗരന് കൊല്ലപ്പെടുകയും 11 പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തു. തുടര്ന്ന് വിമാനത്താവളത്തിന്റെ പ്രവര്ത്തനം ഏതാനും ദിവസത്തേക്ക് നിര്ത്തിവെച്ചിരുന്നു.
ഇതിനുമുമ്പ് ഹൂതി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തലസ്ഥാനത്തിനു സമീപം പ്രതിരോധസേന തടഞ്ഞതിനെത്തുടര്ന്ന് സെപ്റ്റംബര് 27 മുതല് ഒക്ടോബര് 1 വരെയും റിയാദില് നേരിട്ടുള്ള ക്ലാസുകള് നിര്ത്തിവെച്ചിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് ദശലക്ഷക്കണക്കിന് സൗദി വിദ്യാര്ഥികള്ക്ക് ഓണ്ലൈന് പഠനം സാധ്യമാക്കുന്നതിനായി വിപുലീകരിച്ച മദ്രസതി പ്ലാറ്റ്ഫോം, കാലാവസ്ഥാ പ്രശ്നങ്ങള് ഉള്പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിലും പിന്നീട് ഉപയോഗിച്ചുവരുന്നു. ഒക്ടോബര് 22ന് ശേഷം ക്ലാസുകള് സാധാരണ നിലയിലേക്ക് മടങ്ങുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ചോ തുടര്നടപടികളെക്കുറിച്ചോ അധികൃതര് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് അറബ് ന്യൂസ് റിപ്പോര്ട്ട് ചെയ്തു.