റിയാദ്, ദിരിയ സ്കൂളുകളില് ഓണ്ലൈന് പഠനം ഒരാഴ്ച കൂടി നീട്ടി

റിയാദ്: സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന് മേഖലയായ നജ്റാനില് ഹെലികോപ്റ്റര് തകര്ന്നുവീണ് രണ്ട് ഉദ്യോഗസ്ഥര് മരിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് യമനില് പോരാടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. സൗദി നാഷനല് ഗാര്ഡിന്റെ നിരീക്ഷണ ഹെലികോപ്റ്ററാണ് അപകടത്തില്പ്പെട്ടത്. സൗദി അതിര്ത്തിക്കുള്ളിലാണ് ഹെലികോപ്റ്റര് തകര്ന്നുവീണതെന്ന് സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര് ജനറല് തുര്ക്കി അല് മാലിക്കി പ്രസ്താവനയില് പറഞ്ഞു. അപകടത്തില് ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരും മരിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും അടുത്ത ബന്ധുക്കളെയും അനുശോചനം അറിയിച്ച അല് മാലിക്കി, ഈ ദുഃഖം തരണം ചെയ്യാന് അവര്ക്ക് ക്ഷമയും ആശ്വാസവും ലഭിക്കട്ടെയെന്നും പ്രാര്ഥിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല് വിവരങ്ങള് സഖ്യസേന പുറത്തുവിട്ടിട്ടില്ല.