രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

കോഴിക്കോട്: സിപിഎം നേതാവ് പി. നന്ദകുമാറിന്റെ മലപ്പുറം വിരുദ്ധപരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി കെ.എം. ഷാജി. ഒരു ജില്ലയെ സിപിഎം എന്തിനാണ് ഇത്തരത്തില്‍ ആക്ഷേപിക്കുന്നതെന്നും അവരുടെ ഉള്ളിലുള്ള ധാരണ പുറത്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കേവലമൊരു പ്രദേശത്തെയല്ല സമൂഹത്തെയും സമുദായത്തെയുമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തില്‍ അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാട് കൂടിയാണ് മലപ്പുറം. നന്ദകുമാറിന്റെ പരാമര്‍ശം ആയാള്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ വര്ഗീയരീതിയാണ്. അതിനെ മുസ്ലീം വിരുദ്ധം എന്നൊക്കെ പറഞ്ഞിട്ട് മാര്‍ക്കറ്റ് ചെയ്യുന്നതിനോട് താല്പര്യമില്ല. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ ഉള്‍പ്പെടെ സിപിഎം തോറ്റു. എന്നുവെച്ച് അവിടെയുള്ള ആളുകളെല്ലാം വെട്ടും കുത്തും തൊഴിലാക്കിയവരാണ് എന്ന് പറയാന്‍ കഴിയുമോ. അങ്ങനെ പറഞ്ഞാല്‍ എത്രമാത്രം അബദ്ധമാകും അത്. കണ്ണൂരില്‍ എത്ര നല്ല മനുഷ്യരുണ്ട്. സിപിഎമ്മിന് സ്വാധീനമുള്ളത് കൊണ്ട് ആ നാട് മോശമെന്ന് പറയാന്‍ കഴിയുമോയെന്നും ഷാജി ചോദിച്ചു.
‘മതമൗലികവര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല’ എന്നായിരുന്നു പൊന്നാനി മുന്‍ എംഎല്‍എ കൂടിയായ നന്ദകുമാറിന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം. ഇതിനെതിരെ മുസ്ലീം യൂത്ത് ലീഗ് പൊന്നാനി പോലീസില്‍ പരാതി നല്കി. ജില്ലയിലെ ജനസമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ കാരണമാകുന്നുവെന്നും പരാതിയില്‍ പറയുന്നു.