തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

കണ്ണൂര്‍: മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട്. എസ്.ഐ.ടി തലവന്‍ യു. പ്രേമനാണ് കണ്ണൂര്‍ ജെ.എഫ്.സി.എം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റപത്രത്തിലുള്ള ഒരു കുറ്റവും പ്രതിഷേധക്കാര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കലാപ ശ്രമം, റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കടക്കല്‍ എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ല, പോലീസിന്റെ ഔദ്യോഗിക നിര്‍വഹണം തടസ്സപ്പെട്ടിട്ടില്ല. കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്മാന് അഭിലാഷ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആയുധമുപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി ഗണ്മാന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തിരുത്തി. വീണയുടെ നിര്‍ദേശ പ്രകാരമാണ് തെറ്റായ മൊഴി നല്‍കിയതെന്നും എസ്ഐടിക്ക് മുന്നില്‍ വെളിപ്പെടുത്തി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അന്വേഷണ സംഘം നേരത്തെ ഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.