ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും റീട്ടെയ്ല്‍ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റോര്‍
മദീന: സൗദി അറേബ്യയില്‍ റീട്ടെയ്ല്‍ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി, മദീനയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു. മദീന അല്മുനവ്വറയിലാണ് പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. മദീന ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി ജനറല്‍ അഹമ്മദ് ബക്കര്‍ സൈദാന്, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മദീന ചേംബര്‍ ഓഫ് കൊമേഴ്സ് ബോര്‍ഡ് ചെയര്മാന് ഫഹദ് അല്യാന് അല്മുഗീര് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മദീനയിലെ രണ്ടാമത്തേതും, മക്ക മദീനയിലെ നാലാമത്തേയും സ്റ്റോറാണ് മദീന അല്മുനവ്വറയിലേത്. കിംഗ് ഖാലിദ് റോഡില്‍ ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന് സമീപമാണ് പുതിയ സ്റ്റോര്‍. തീര്‍ത്ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉറപ്പാക്കുന്നതിനും സൗദി വിഷന്‍ 2030ന് പിന്തുണയേകുന്നതിന്റെയും ഭാഗമായാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി വ്യക്തമാക്കി. കൂടുതല്‍ മികച്ച വികസന പദ്ധതികളാണ് സൗദി അറേബ്യയില്‍ ലുലു ഗ്രൂപ്പിനുള്ളതെന്നും, കൂടുതല്‍ തൊഴിലവസരവും പ്രാദേശിക വികസനത്തിനും കരുത്തേകുന്നത് കൂടിയാണിതെന്നും അദേഹം പറഞ്ഞു. സൗദി ഭരണനേതൃത്വം നല്‍കിവരുന്ന പിന്തുണയ്ക്കും എം.എ യൂസഫലി നന്ദി അറിയിച്ചു. 95,628 സ്ക്വയര്‍ ഫീറ്റില്‍ രണ്ട് നിലകളിലായുള്ള പുതിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ദൈനംദിന ഉത്പന്നങ്ങള്‍, ഫ്രഷ് ഫുഡ്, ബേക്കറി, ഇറച്ചി മീന്‍ കൗണ്ടറുകള്‍ കൂടാതെ തുണിത്തരങ്ങള്‍, ഇലകട്രോണിക്സ് മൊബൈല്‍ അക്സസറീസ് വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ വിപലുമായ ശേഖരവും ലഭ്യമാണ്. മികച്ച പാര്‍ക്കിംങ്ങ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ലുലു സിഇഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.