ടെലികോം മേഖലയില്‍ യുഎഇ 6ജി നടപ്പാക്കുന്നു

ഷാര്‍ജ : പ്രവാസത്തിന്റെ അമ്പതാണ്ട് പിന്നിട്ട ലുലു ഗ്രൂപ്പ് ചെയര്മാന് പത്മശ്രീ എംഎ യൂസഫലിയെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആദരിക്കും. ‘കാരുണ്യത്തി ന്റെ 50വര്‍ഷത്തെ, സേവനത്തിന്റെ 45 വര്‍ഷം പ്രണമിക്കുന്നു’ എന്ന ശീര്‍ഷകത്തിലാണ് പരിപാടി. 20ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ആദരം സമര്‍പ്പിക്കുക. പ്രവാസ ലോകത്തെ ഇന്ത്യന്‍ സമൂഹത്തിന് എന്നും പ്രചോദനമാണ് എംഎ യൂസഫലി. നിരവധി രാജ്യങ്ങളില്‍ ചടുലതയോടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ അപൂര്‍വ വ്യക്തിത്വം. ഭരണാധികാരികളുമായും പാവപ്പെട്ടവരുമായും ഒരുപോലെ ബന്ധം പുലര്‍ത്തുന്ന ഇന്ത്യക്കാരനാണ് എംഎ യൂസഫലി. ഇന്ത്യ യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളിലെയും വ്യാപാര വാണിജ്യ മേഖലക്ക് നല്കിയ മികവുറ്റ സംഭാവനകളും കാരുണ്യ പ്രവര്‍ത്തന രംഗത്തെ ഇടപെടലും മാനിച്ചാണ് ആദരം. പരിപാടിയില്‍ അറബ് പ്രമുഖരും സംസ്ഥാന മന്ത്രിമാരും നേതാക്കളും ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.