ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്. ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരുവിഭാഗം നേതാക്കള്‍ പാര്‍ട്ടിവിട്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ ഇരട്ടപ്പൂവിനും പേരിനും വേണ്ടി അവകാശവാദമുന്നയിച്ചിരുന്നു. കേസില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ ‘ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്’ എന്ന പേരോ ചിഹ്നമോ ഉപയോഗിക്കാന്‍ ഇരു വിഭാഗങ്ങള്‍ക്കും അനുമതിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. തുടര്‍ന്ന് ഇരുവിഭാഗത്തോടും പുതിയ പേരുകളും സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന് ചിഹ്നങ്ങളും നല്കാന് നിര്‍ദ്ദേശിച്ചു.
ഒക്ടോബര്‍ 6 ന് ബംഗാളിലെ നന്ദിഗ്രാം, റെജിനഗര്‍ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന് ‘മമത ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്’ എന്നാണ് അനുവദിച്ച പേര്. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ അരൂപ് റോയിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് എന്‍വലപ്പ് ആണ് ചിഹ്നമായി അനുവദിച്ചത്. ഡെമോക്രാറ്റിക് ത്രിണമൂല്‍ കോണ്‍ഗ്രസ് എന്നാണ് അനുവദിച്ച പേര്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ താല്‍ക്കാലിക ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധത്തോടെയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി പുതിയ പേരുകളും ചിഹ്നങ്ങളും സ്വീകരിച്ചത്. കമ്മീഷന്റെ നടപടി നിയമവിരുദ്ധമാണെന്നും നിലവിലെ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് താല്‍ക്കാലികമായി ഇത് അംഗീകരിക്കുകയാണെന്നും മമത വിഭാഗം നേതാക്കള്‍ വ്യക്തമാക്കി.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു