രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

ദുബൈ: ആള് കേരള മാപ്പിള സംഗീത അക്കാദമി ദുബൈ ചാപ്റ്റര്‍ കെഎംകെ വെള്ളയിലിന്റെ സ്മരണക്കായി മാപ്പിള കലാ രംഗത്തെ സമഗ്ര സംഭാവനക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ഫൈസല്‍ എളേറ്റിലിനെ തിരഞ്ഞെടുത്തു. കല സാഹിത്യ രംഗത്തും സാംസ്കാരിക രംഗത്തും സജീവമായ യഹ്യ തളങ്കരക്ക് കര്‍മശ്രേഷ്ഠ പുരസ്കാരം നല്‍കും. കലാസാഹിത്യ രംഗത്തു പ്രോത്സാഹനം നല്കുന്ന സുള്‍ഫിക്കര്‍ അസീസിന് കല സേവക് പുരസ്കാരവും നല്‍കും.
കേരളത്തിലെ അറിയപ്പെടുന്ന മാപ്പിള കല ഗവേഷകനും, നിരൂപകനും, ഗായകനും, മത്സര ജൂറിയായും പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് ഫൈസല്‍ എളേറ്റില്‍. അധ്യാപകനും, ഒട്ടേറെ രചനകള്‍ നിര്‍വഹിക്കുകയും ചെയ്ത അദ്ദേഹം മാപ്പിള കലാ രംഗത്ത് കേരളത്തില്‍ അറിയപ്പെടുന്ന ജൂറികളില്‍ പ്രമുഖനാണ്. യഹ്യ തളങ്കര മാപ്പിളപ്പാട്ട് രചയിതാവും കലാ സംഘാടകനുമാണ്. ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി, ടി ഉബൈദ് ഫൌണ്ടേഷന് ചെയര്മാന്, തുടങ്ങി ഒട്ടേറെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് കാസര്‍കോട് തളങ്കര സ്വദേശി യഹ്യ തളങ്കര. അഭിനേതാവ്, ദുബൈയിലും നാട്ടിലും വിവിധ കല സാഹിത്യ പ്രവര്‍ത്തനങ്ങളുടെ സംഘാടകന്‍ എന്നീ നിലയില്‍ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ക്ക് തന്റെ ബിസിനെസ്സ് രംഗത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് തൃശൂര്‍ താന്ന്യം സ്വദേശി സുള്‍ഫിക്കര്‍ അസീസ്. ഇവര്‍ക്കുള്ള പുരസ്കാരങ്ങള്‍ ഒക്ടോബര്‍ 4 ന് ദുബൈ കെഎംസിസി ഓഡിറ്റോറിയത്തില്‍ കെഎംകെ അനുസ്മരണ പരിപാടിയില്‍ നല്കുമെന്നു പ്രസിഡന്റ് മൂസ കോയമ്പ്രം, ജനറല്‍ സെക്രട്ടറി ഡോ സുലൈമാന്‍ മതിലകം, പ്രോഗ്രാം കണ്‍വീനര്‍ മുസ്തഫ കുറ്റിപ്പുറം എന്നിവര്‍ അറിയിച്ചു.