രാഹുല്‍ ഗാന്ധിയുടെ മിന്നല്‍ സമരം വിജയിച്ചു; പെല്ലറ്റ് ഗണ്‍ കേസില്‍ എഫ്ഐആര്‍

ദുബൈ: യുഎഇയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഓണാഘോഷത്തിന് നിറം പകരാന്‍ പ്രമുഖ വാല്യു റീട്ടെയില്‍ ശൃംഖലയായ മാര്‍ക്ക് ആന്‍ഡ് സേവ്. പരമ്പരാഗത ആഘോഷങ്ങള്‍, ആകര്‍ഷകമായ വിലക്കുറവുകള്‍, കുടുംബ സൗഹൃദ പരിപാടികള്‍ എന്നിവ സമന്വയിപ്പിച്ചാണ് മാര്‍ക്ക് ആന്‍ഡ് സേവ് ഒരു മാസം നീളുന്ന ഓണം കാമ്പയിന് ഒരുക്കിയിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങുന്നതിനൊപ്പം പാരമ്പര്യവുമായി ചേര്‍ന്നുനില്‍ക്കുന്ന ആഘോഷാനുഭവവും കുടുംബങ്ങള്‍ക്ക് സമ്മാനിക്കുകയാണ് ലക്ഷ്യം. മാര്‍ക്ക് ആന്‍ഡ് സേവിന്റെ അഫോര്‍ഡബിള്‍ ലക്ഷ്വറി എന്ന ആശയത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മികച്ച മൂല്യത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാണ് കാമ്പയിനില്‍ പ്രാധാന്യം നല്‍കുന്നത്. ഓണസദ്യയ്ക്കാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും മുതല്‍ പഴം, പച്ചക്കറി, പാചക ചേരുവകള്‍, പാലുല്‍പ്പന്നങ്ങള്‍, മാംസം, കോഴിയിറച്ചി, സ്നാക്സ്, പാനീയങ്ങള്‍, വീട്ടുപകരണങ്ങള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വിപുലമായ ശ്രേണി തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
ഓണം കാമ്പയിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് സൗജന്യ സദ്യ. ഓഗസ്റ്റ് 18 മുതല്‍ 23 വരെ തെരഞ്ഞെടുത്ത മാര്‍ക്ക് ആന്‍ഡ് സേവ് സ്റ്റോറുകളില്‍ ഇലക്ട്രോണിക്സ് ഒഴികെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി 250 ദിര്‍ഹമോ അതിലധികമോ ചെലവഴിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരു സൗജന്യ സദ്യ ലഭിക്കും. ഓണത്തിന്റെ പരമ്പരാഗത രുചിയും ആഘോഷാനുഭവവും ഷോപ്പിങ് അനുഭവത്തിന്റെ ഭാഗമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അജ്മാനിലെ മാര്‍ക്ക് ആന്‍ഡ് സേവ് അല്‍ തല്ലായില് ഓണം ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരുന്ന പ്രത്യേക വാരാന്ത്യ ഓഫറും ഒരുക്കിയിട്ടുണ്ട്. Great 2 Days of Savings എന്ന പേരിലുള്ള രണ്ട് ദിവസത്തെ കാമ്പയിനില്‍ പ്രത്യേക വിലക്കുറവുകള്‍, വാല്യു ഡീലുകള്‍, കോംബോ ഓഫറുകള്‍, മള്‍ട്ടിബൈ പ്രമോഷനുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഓണത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനൊപ്പം കൂടുതല്‍ ലാഭം നേടാനുള്ള അവസരമാണ് ഇതിലൂടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നത്.
കുടുംബങ്ങളെയും സമൂഹങ്ങളെയും ഒരുമിപ്പിക്കുന്ന പാരമ്പര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായ ഓണത്തിന്റെ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന അനുഭവമാണ് ഒരുക്കുന്നതെന്നു മാര്‍ക്ക് ആന്‍ഡ് സേവ് ഓപ്പറേഷന്‍സ് ഹെഡ് മുഹമ്മദ് ഫാസില്‍ പറഞ്ഞു. പാരമ്പര്യവും താങ്ങാനാവുന്ന വിലയും സൗകര്യവും ഒരുമിച്ച് കൊണ്ടുവരികയാണ് ലക്ഷ്യം. ഓണത്തിന്റെ ആഘോഷാന്തരീക്ഷം ഓരോ ഉപഭോക്താവിനും അനുഭവിക്കാനാകുന്ന തരത്തില്‍ ഫെസ്റ്റീവ് ഉല്‍പ്പന്നങ്ങളും സാംസ്കാരിക പരിപാടികളും വാല്യു ഓഫറുകളും ഒരുമിച്ച് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ഷോപ്പിങ് അനുഭവത്തിനപ്പുറം കുടുംബങ്ങളെയും സമൂഹത്തെയും പങ്കാളികളാക്കുന്ന നിരവധി പരിപാടികളും ക്യാംപയിന്റെ ഭാഗമായി നടക്കും. കിഡ്സ് ഫാന്‍സി ഡ്രസ്, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, പായസം, വടംവലി, പൂക്കളം, മിസ്റ്റര്‍ മലയാളി, മലയാളി മങ്ക എന്നിവയ്ക്കൊപ്പം പ്രത്യേക ഡിജിറ്റല്‍ എന്‍ഗേജ്മെന്റ് കാമ്പയിനും സംഘടിപ്പിക്കും.