ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് കെഎസ്ഇബി ജീവനക്കാരോടൊപ്പം ഡാന്‍സ് ചെയ്യുന്ന എഐ വീഡിയോ മെറ്റ നീക്കം ചെയ്തു. ഇന്ത്യയിലെ ഐടി നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ നടപടി. അതേസമയം മറ്റു രാജ്യങ്ങളില്‍ വീഡിയോ കാണാന്‍ സാധിക്കും. സംസ്ഥാനത്ത് വീണ്ടും പവര്‍കട്ട് ഏര്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡാന്‍സ് വിഡിയോ പുറത്തുവന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. തൃശ്ശൂര്‍ സ്വദേശിയായ അഭിജിത്ത,് ദുബൈയിലെ സുഹൃത്ത് അഖിലുമൊത്താണ് എഐ ് വീഡിയോ നിര്‍മ്മിച്ചത്.
വീഡിയോയില്‍ എഐ വീഡിയോ ആണെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതികരണം നടത്തി. എഐ വീഡിയോയില്‍, മോഹന്‍ലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയില്‍ താന്‍ നൃത്തം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 1.78 കോടി ആള്ക്കാര് ഇതിനകം തന്നെ വീഡിയോ കണ്ടിട്ടുണ്ട്. അരലക്ഷത്തിലേറെ കമന്റുകളും ഉണ്ട്. റിപ്പോര്‍ട്ട് ചെയ്തതുകൊണ്ടാണ് വീഡിയോ ഇന്ത്യയില്‍ നീക്കം ചെയ്തിരിക്കുന്നതെന്ന് അഭിജിത്ത് പറയുന്നു.
സമാനമായ രീതിയില്‍ വേറെയും വീഡിയോകള്‍ ഇറങ്ങിയിട്ടുണ്ട്. സിനിമാ രംഗങ്ങളില്‍ മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ഉള്‍പ്പെടുത്തിയാണ് മറ്റൊരു വീഡിയോ. സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് പല എഐ നിര്‍മിത വിഡിയോകളും സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത്.