ദീപാവലി ആശംസകള്‍ നേര്‍ന്ന് ശൈഖ് മുഹമ്മദ്; ജീവിതത്തില്‍ സമാധാനവും നന്മയും നിറയട്ടെയെന്ന് ആശംസിച്ചു

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകട കേസിലെ ഒന്നാം പ്രതി സുഹൈല്‍ സജീവിനെ 10 ദിവസം കൂടി കസ്റ്റഡിയില്‍ വിട്ട് മറ്റ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു . അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന് ആവശ്യത്തെ തുടര്‍ന്നാണ് ഹൈക്കോടതി തീരുമാനം. സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ ജോയല്‍ എസ്. ആന്റോ, നിനവ്, അമീന് ഷാ എന്നിവര്‍ക്കാണ് ജാമ്യം.
അപകടം ഉണ്ടായതു മുതല്‍ പ്രതികള്‍ കസ്റ്റഡിയിലാണെന്ന് സുഹൈലിന്റെ അഭിഭാഷകന് വാദിച്ചു. എല്ലാവരും വിദ്യാര്‍ഥികളാണ്. സുഹൈല്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. പഠനത്തില്‍ മിടുക്കനാണ്. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. തെളിവുകളെല്ലാം ശേഖരിച്ചു. ഈ സാഹചര്യത്തില്‍ ഇനിയും കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. ദൗര്‍ഭാഗ്യകരമായ അപകടമാണുണ്ടായത്. നടന്നത് നടന്നു. ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന് വാദിച്ചു.
അന്വേഷണം നടത്തി, തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞോ എന്ന കാര്യം കോടതി ആരാഞ്ഞു. ഇത് കഴിഞ്ഞെങ്കില്‍ പ്രതികളെ എന്തിനാണ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നത് എന്ന് കോടതി വാക്കാല്‍ ചോദിച്ചു. തുടര്‍ന്നാണ് ഒന്നാം പ്രതിയായ സുഹൈലിനെ 10 ദിവസം കൂടി കസ്റ്റഡിയില്‍ സൂക്ഷിക്കാനും മറ്റുള്ളവര്‍ക്ക് ജാമ്യം നല്‍കാനും കോടതി തീരുമാനിച്ചത്.
ഒക്ടോബര്‍ 11നാണ് സുഹൈല്‍ സജീവ് ഓടിച്ചിരുന്ന ആഡംബര കാര്‍ ഇടിച്ച്, സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ മരിച്ചത്.