ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് കരുതലോടെ കൂടൊരുക്കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന കൊയിലാണ്ടി ‘നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്ററില്‍’ പുതിയ പദ്ധതി. സ്പെഷ്യല്‍ സ്കൂള്‍, തെറാപ്പികള്‍, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങള്‍ നേടിയ സ്ഥാപനമാണിത്. കുട്ടികള്‍ക്കുള്ള ലോകനിലവാരത്തിലുള്ള പഠനമുറികള്‍ ഉള്‍പ്പെട്ട പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 17ന് രാവിലെ 11 മണിക്ക് നടക്കും. കൊയിലാണ്ടി പെരുവട്ടൂര്‍ നെസ്റ്റ് ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ നെസ്റ്റ് ചെയര്മാന് അബ്ദുല്ല കരുവഞ്ചേരി അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എംപിയും അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് എംഡി അദീബ് അഹമ്മദും നിര്‍വഹിക്കും. കെ.പി അഷ്റഫ്, ടി.കെ അബ്ദുല്‍ നാസര്‍, അഡ്വ.പ്രവീണ്‍കുമാര്‍ എംഎല്‍എ, കൊയിലാണ്ടി നഗരസഭ ചെയര്മാന് യു.കെ ചന്ദ്രന്, ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി, പികെ ഗ്രൂപ്പ് ചെയര്മാന് പി.കെ അഹമ്മദ്, മെഡിമിക്സ് എം.ഡി; എം.വി അനൂപ്, പാരിസണ്‍സ് എംഡി എന്‍.കെ മുഹമ്മദ് അലി, കെആര്‍എസ് എംഡി; എം.കെ സിറാജ്, മുജീബ്രഹ്മാന്‍ സംസാരിക്കും. നെസ്റ്റ് ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് യൂനുസ് സ്വാഗതവും ട്രഷറര്‍ ടി.പി ബഷീര്‍ നന്ദിയും പറയും. അക്കാദമിക് ബ്ലോക്ക് ഒരുക്കിയിരിക്കുന്നത് അദീബ് ആന്റ് ഷഫീന ഫൗണ്ടേഷനാണ്. ഫൗണ്ടേഷന് ഡയറക്ടര്‍ ഷഫീന യൂസഫലിയും ചടങ്ങില്‍ സംബന്ധിക്കും