ദീപാവലി ആശംസകള്‍ നേര്‍ന്ന് ശൈഖ് മുഹമ്മദ്; ജീവിതത്തില്‍ സമാധാനവും നന്മയും നിറയട്ടെയെന്ന് ആശംസിച്ചു

ദുബൈ: യുഎഇയില്‍ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം. മുന്‍കാലങ്ങളില്‍ രോഗികള്‍ നേരിട്ട് ഓണ്‍ലൈന്‍ വഴിയോ അല്ലാതെയോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്ന സ്ഥാനത്ത്, ഇനി മുതല്‍ രോഗാവസ്ഥയില്‍ അവധി നല്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍/ആശുപത്രികള്‍ നേരിട്ട് മന്ത്രാലയത്തിന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് അഭ്യര്‍ത്ഥന സമര്‍പ്പിക്കും. നിബന്ധനകള്‍ പാലിക്കുന്ന അപേക്ഷകള്‍ അറ്റസ്റ്റേഷനില് നിന്ന് നേരിട്ട് അംഗീകാരത്തിനായി മാറ്റും. ഇതിനായി രോഗികള്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടി വരില്ല.
രോഗികള്‍ക്ക് പുറമെ, ഒപ്പമുള്ള കൂട്ടിരിപ്പുകാരുടെ അവധി സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നടപടികളും ഇനി മുതല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരിട്ട് സമര്‍പ്പിക്കാന്‍ സാധിക്കും. സിക്ക് ലീവും മെഡിക്കല്‍ റിപ്പോര്‍ട്ട് അറ്റസ്റ്റേഷന് സര്‍വീസും രോഗിയുടെ കൂട്ടിരിപ്പുകാരുടെ അവധി അംഗീകരിക്കുന്ന സര്‍വീസും തമ്മില്‍ ഡിജിറ്റലായി ബന്ധിപ്പിച്ചിരിക്കുന്നു. മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സ തേടുന്നവരും, വിവിധ എമിറേറ്റുകളിലെ ഫെഡറല്‍-പ്രാദേശിക സര്‍ക്കാര്‍ ജീവനക്കാരുമാണ് ഈ പുതിയ സംവിധാനത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍. സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ സമയം ലാഭിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്കരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.