ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യവുമായി നന്മ മേപ്പയൂര്‍

അബുദാബി: യുഎഇയിലെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റ് ജനറലിലും പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള അപ്പോയിന്റ്മെന്റ് സംവിധാനം പുനരാരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏജന്‍സി കൈമാറ്റം സംബന്ധിച്ചു നിലനില്‍ക്കുന്ന സാങ്കേതിക തടസ്സങ്ങള്‍ മൂലം തല്ക്കാലം എംബസ്സിയില്‍ നേരിട്ടുതന്നെയാണ് അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അപ്പോയിമെന്റില്ലാതെത്തന്നെ നേരിട്ടെത്തി അപേക്ഷ സമര്‍ക്കുന്ന സംവിധാനമാണ് ഏതാനും ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ തിരക്ക് നിയന്ത്രിക്കാനാണ് അപ്പോയിമെന്റ് സംവിധാനം നടപ്പാക്കുന്നത്. എല്ലാ അപേക്ഷകര്‍ക്കും book.passportindiauae.com എന്ന പോര്‍ട്ടലില്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. അപ്പോയിന്റുള്ളവര്ക്ക് ലഭിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് പ്രവേശനം അനുവദിക്കും. തിരക്ക് ഒഴിവാക്കാന്‍, അപേക്ഷകര്‍ക്ക് മാത്രമേ എംബസി, കോണ്‍സുലേറ്റ് പരിസരത്ത് പ്രവേശനം അനുവദിക്കൂ. പ്രായപൂര്‍ത്തിയാകാത്ത അപേക്ഷകര്‍ക്ക് മാതാപിതാക്കള്‍ ഇരുവരും ഹാജരാകേണ്ടതുണ്ട്.
അബുദാബി എംബസ്സി ഏരിയയിലെ അല്‍ സഫാറത്ത് സ്ട്രീറ്റിലുള്ള എംബസിയുടെ മെയിന്‍ ഗേറ്റില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുക. രേഖകള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും വിശദീകരണങ്ങളും അബുദാബിയിലെ അല്‍ ഇഷിറ സ്ട്രീറ്റിലെ ഗാര്ഡിയന് ടവറിലെ (ടെക്നിപ്പ് ബില്‍ഡിംഗ്) ഒന്നാം നിലയിലെ യൂണിറ്റ് നമ്പര്‍ 101ല്‍ സ്ഥിതി ചെയ്യുന്ന കോണ്‍സുലാര്‍ വിംഗിലാണ് നടക്കുക. പാസ്പോര്‍ട്ടിനും വിസയ്ക്കും അപേക്ഷിക്കുന്നതിനുള്ള ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്കുള്ള പ്രവേശനം ഗേറ്റ് നമ്പര്‍ 2ല്‍ നിന്നായിരിക്കും. അറ്റസ്റ്റേഷന് സേവനങ്ങളുടെ അപേക്ഷകര്‍ക്ക് ഗേറ്റ് നമ്പര്‍ 1ലൂടെ പ്രവേശിക്കാം. രേഖകള്‍ കൈമാറല്‍, ഇതിനകം സമര്‍പ്പിച്ച അപേക്ഷകള്‍ക്കുള്ള അന്വേഷണങ്ങള്‍, തൊഴില്‍ പ്രശ്നങ്ങള്‍ തുടങ്ങിയ മറ്റ് എല്ലാ ചോദ്യങ്ങളും ഗേറ്റ് നമ്പര്‍ 1ല്‍ നിന്ന് പരിഗണിക്കും. പരിമിതമായ തോതില്‍, അബുദാബിയിലെ എംബസിയുടെയും ദുബൈയിലെ കോണ്‍സുലേറ്റ് ജനറലിന്റെയും പരിസരത്ത് രാവിലെ 9:00 മുതല്‍ 11:00 വരെ വാക്ക്ഇന്‍ സേവനങ്ങള്‍ ലഭ്യമാകും. നവജാതശിശു കേസുകള്‍ക്കും അടിയന്തര സര്‍ട്ടിഫിക്കറ്റുകള്‍ക്കും മുന്‍ഗണന നല്‍കും. ദീര്‍ഘനേരത്തെ കാത്തിരിപ്പ് ഒഴിവാക്കാന്‍ മറ്റെല്ലാവരും അപ്പോയിന്റ്മെന്റ് എടുക്കേണ്ടതാണ്.