ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: നിരപരാധികളായ വിദ്യാര്‍ത്ഥികളെ പോലീസിനെ ഉപയോഗിച്ച് തല്ലച്ചതച്ച കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലിമെന്റില്‍ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി. സാധാരണക്കാരായ കുട്ടികളെ എന്തിന് ദ്രോഹിച്ചു, പ്രതിപക്ഷം ജീവന് നല്‍കിയും രാജ്യത്തെ സംരക്ഷിക്കും-മോദിയോടും അമിത് ഷായോടും ചോദ്യമുയര്‍ത്തി. പൊതുപരീക്ഷ നിയമ ഭേദഗതി ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കുകയായിരുന്നു പ്രിയങ്ക ഗാന്ധി എം പി. പോലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി കുട്ടികള്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അവര്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ദ്രോഹിച്ചത്. അവര്‍ തീവ്രവാദികളാണോ? മോദിയും അമിത് ഷായും മറുപടി പറയൂ. ആര് മറുപടി പറയും? അമിത് ഷാ പറയുമോ. പെലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ ആരാണ് ഉത്തരവിട്ടത്. ഇത് കോണ്‍ഗ്രസിന്റെ ചോദ്യമല്ല. രാജ്യം ഉയര്‍ത്തുന്ന ചോദ്യമാണ്. എന്തിനാണ് സര്‍ക്കാര്‍ യുവാക്കളെ ഭയക്കുന്നത്. ഈ രാജ്യത്ത് പരിശ്രമത്തിനല്ല പണത്തിനാണ് വില എന്ന അവസ്ഥ വന്നിരിക്കുന്നു. വിദ്യാര്‍ഥികളുടെ പ്രതീക്ഷ സര്‍ക്കാര്‍ തകര്‍ക്കുന്നു. സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം നടപടിയെടുക്കണം എന്ന് മാത്രമാണ് വിദ്യാര്‍ഥികള്‍ പറഞ്ഞതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്കുള്ള തുക വര്‍ഷംപ്രതി കുറഞ്ഞുവരുന്നു. ചുരുങ്ങിയ കാലയളവില്‍ 152 പേപ്പര്‍ ചോര്‍ച്ചകള്‍ നടന്നു, ഒരാളെപ്പോലും ശിക്ഷിച്ചില്ല. കഴിഞ്ഞ ദിവസം ധര്‍മേന്ദ്ര പ്രധാന് നാണംകെട്ട് രാജിവെച്ചു. ഇന്നലെ അദ്ദേഹത്തെ സൂപ്പര്‍ താരത്തെ പോലെ ഭരണപക്ഷം പാര്‍ലമെന്റില്‍ സ്വീകരിച്ചു. മഹാരാഷ്ട്രയില്‍ മറ്റൊരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. ഇതിലും നടപടിയില്ല. പ്രധാനമന്ത്രിയുടെ റീല്‍ വീഡിയോകളെയും പ്രിയങ്ക പരിഹസിച്ചു. യുവത്വത്തിന്റെ ഭാവിയും പ്രതീക്ഷകളും കവര്ച്ചചെയ്യപെട്ടിരിക്കുകയാണ്. പ്രതിപക്ഷം ജീവന് നല്‍കിയും രാജ്യത്തെ സംരക്ഷിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.