ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ സന്ദേശത്തിന് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടുന്ന വിഷയം മോദി ലഘൂകരിക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ ബുദ്ധിയെ ചോദ്യം ചെയ്യരുതെന്നും എക്സ് പോസ്റ്റിലൂടെ രാഹുല്‍ പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ അതിവേഗ കോടതികളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന കരട് നിയമം കേന്ദ്രമന്ത്രിസഭ വെള്ളിയാഴ്ച ചര്‍ച്ച ചെയ്യുമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ ഇന്നലെ അര്‍ധരാത്രി പ്രധാനമായും മോദി പ്രസ്താവിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ച ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ സര്ക്കാന് പ്രതിജ്ഞാബദ്ധമാണെന്നും സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പ്രധാനമായും ഉന്നയിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടിയില്ല. ഇക്കാര്യമാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു