രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

തിരുവനന്തപുരം: ഗ്യാനേഷ് കുമാര്‍ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോള്‍ അഴിമതി നടത്തിയെന്നാരോപിച്ച് അന്വേഷണം ആവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എഞ്ചിനീയര്‍ ലീസിബിന്റെ രണ്ട് ആത്മഹത്യാകുറിപ്പിലൊന്നില് ഗ്യാനേഷിന്റെ പേരുണ്ട്. മലയിന്‍കീഴ് ഗോപാലകൃഷ്ണന്റെ പരാതിയില്‍ അന്വേഷണം ആവശ്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇത് തേച്ചുമായ്ച്ചു കളഞ്ഞ കേസാണ്. ചീഫ് ഇലക്ഷന് കമ്മീഷണര്‍ എന്ന സംരക്ഷണം ഗ്യാനേഷിന് ലഭിക്കില്ല. കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയിരുന്നു. അഴിമതി ഉള്‍പ്പെടെയുള്ളത് അന്വേഷിക്കും. പാതിവഴിയില്‍ ഉപേക്ഷിച്ച അന്വേഷണമാണ്. പരാതി പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഗ്യാനേഷ് കുമാര്‍ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെ നടന്ന കെഎസ്ടിപി അഴിമതിയിലാണ് അന്വേഷണം നടത്തുക. കൂടാതെ, കരാര്‍ ഏറ്റെടുത്ത പതിബെല്‍ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചു.
പാര്‍ട്ടി ജില്ല സെക്രട്ടറി പറഞ്ഞാലും എസ്ഐ പറഞ്ഞാലും ഭീഷണിക്കൊന്നും വഴങ്ങില്ല. എസ്ഐ പറഞ്ഞതിനെയൊന്നും ഞാന്‍ ന്യായീകരിക്കുന്നില്ല. പൊലീസിനെയൊന്നും വിരട്ടാമെന്ന് കരുതണ്ട. ജോയി ഒരു എംഎല്‍എയല്ലേ, ചെയ്തത് ശരിയാണോ. കഴിഞ്ഞ 10 വര്‍ഷമുള്ള പൊലീസല്ലേ ഇപ്പോഴുമുള്ളത്, തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്നതല്ലല്ലോ. അക്രമം ആരു ചെയ്താലും അക്രമമാണ്. എനിക്കെതിരെ കോണ്‍ഗ്രസുകാര്‍ പരാതി ഉന്നയിക്കുകയാണെങ്കില്‍ ഞാന്‍ നിഷ്പക്ഷമായി പെരുമാറുന്നുവെന്ന് ഉറപ്പല്ലേ. ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോള്‍ ഇതൊക്കെ കേള്‍ക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ സിപിഎം-പോലീസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.