ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

മ്യാന്മര്: മ്യാന്മര് തീരത്ത് രണ്ട് ബോട്ടുകള്‍ മുങ്ങി 500ലേറെ റോഹിങ്ക്യ അഭയാര്‍ഥികള്‍ മരിച്ചതായി കരുതുന്ന സംഭവത്തില്‍ യഥാസമയം രക്ഷാപ്രവര്‍ത്തനം നടന്നില്ലെന്ന് യുഎന്‍ ഏജന്‍സി. മരണസംഖ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക സമുദ്ര അതോറിറ്റികള്‍ ഫലപ്രദമായ തിരച്ചില്രക്ഷാപ്രവര്ത്തനം ആരംഭിക്കാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ആന്‍ഡമാന്‍ കടലും ബംഗാള്‍ ഉള്‍ക്കടലും കടന്നുള്ള ഈ പാത ലോകത്തിലെ അഭയാര്‍ഥികള്‍ക്ക് ഏറ്റവും അപകടകരമായ സമുദ്ര മാര്‍ഗമാണെന്ന് യുഎന്‍ വീണ്ടും ചൂണ്ടിക്കാട്ടി. അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തുവെങ്കിലും ആരും പ്രതികരിച്ചിട്ടില്ല. അടിയന്തരമായി തിരച്ചില്രക്ഷാപ്രവര്ത്തനങ്ങള് ശക്തമാക്കണമെന്നും മനുഷ്യക്കടത്ത് ശൃംഖലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രോഹിങ്ക്യ അഭയാര്‍ഥികള്‍ക്ക് സുരക്ഷിതമായ സംരക്ഷണവും മാനുഷിക സഹായവും ഉറപ്പാക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മ്യാന്മറിന്റെ തീരത്തിന് സമീപം അമിതഭാരവുമായി സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മുങ്ങിയതിനെ തുടര്‍ന്ന് 500ലേറെ റോഹിങ്ക്യ അഭയാര്‍ഥികള്‍ മരിച്ചിരിക്കാമെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM)യും യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ (UNHCR)യും ഇന്നലെയാണ് ലോകത്തെ അറിയിച്ചത്. ഏകദേശം 250 പേരുള്ള ആദ്യ ബോട്ട് മ്യാന്മറിലെ പടിഞ്ഞാറന്‍ റഖൈന്‍ സംസ്ഥാനത്ത് നിന്ന് പുറപ്പെട്ടതിന് പിന്നാലെ റേഡിയോ, സാറ്റലൈറ്റ് ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ടു. 280 പേരുള്ള രണ്ടാമത്തെ ബോട്ട് മ്യാന്മറിലെ അയേയാര്‍വാഡി തീരത്തിന് സമീപം മറിഞ്ഞ് മുങ്ങി. രണ്ട് ബോട്ടുകളും ജൂണ്‍ അവസാന വാരത്തിലാണ് യാത്ര ആരംഭിച്ചത്. രണ്ടാമത്തെ ബോട്ട് ജൂലൈ 8നാണ് മുങ്ങിയതെന്നാണ് കരുതുന്നത്. മണ്‍സൂണ്‍ കാലത്തെ അതിശക്തമായ കാലാവസ്ഥയില്‍ സുരക്ഷിതമല്ലാത്ത സമയത്താണ് ബോട്ടുകള്‍ കടലിലേക്ക് പുറപ്പെട്ടത്. കനത്ത മഴയും പ്രളയവും കടലില്‍ അതീവ അപകടകരമായ സാഹചര്യം സൃഷ്ടിച്ചു. മ്യാന്മറിലെ റഖൈന്‍ സംസ്ഥാനത്ത് സൈനിക ഭരണകൂടവും അരാകാന്‍ ആര്‍മി വിമതരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലുകള്‍ കാരണം നിരവധി റോഹിങ്ക്യകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ബംഗ്ലാദേശില്‍ നിന്നുള്ള സഹായം കുറഞ്ഞിട്ടുണ്ട്. യാത്രക്കാരില്‍ ചിലര്‍ കോക്സ് ബസാര്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നെത്തിയവരാണ്. അന്താരാഷ്ട്ര സമൂഹം തിരിഞ്ഞു നോക്കാതെ വന്നതോടെ ഈ ജനതയുടെ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു