രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി താമസിച്ച 9992 പേരെ നാടുകടത്തുകയും 11,819 പേര് അറസ്റ്റിലാകുകയും ചെയ്തു. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചെത്തിയവര്ക്കെതിരെയാണ് ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തത്. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയുള്ള ഒരാഴ്ചക്കാലയളവില്‍ വിവിധ രാജ്യക്കാരായ 9,992 നിയമലംഘകരെ നാടുകടത്തിയതായി മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ സേനകളും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 11,819 അനധികൃത താമസക്കാര്‍ അറസ്റ്റിലായി.
അറസ്റ്റിലായവരില്‍ 5,793 പേര് ഇഖാമ നിയമം ലംഘിച്ചവരും, 3,307 പേര് അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും, 2,719 പേര് തൊഴില്‍ നിയമലംഘനം നടത്തിയവരുമാണ്. നാടുകടത്തല്‍ നടപടികള്‍ക്ക് പുറമെ, അനധികൃതമായി താമസിച്ച 19,893 പേര്‍ക്ക് യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട എംബസികള്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കും കൈമാറി. യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 4,091 പേരെ കൈമാറിയിട്ടുണ്ട്. നിലവില്‍ 2,205 സ്ത്രീകളും 29,934 പുരുഷന്മാരും ഉള്‍പ്പെടെ 32,139 പേര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
അതിര്‍ത്തി വഴി സൗദി അറേബ്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 1,382 പേരെ സുരക്ഷാസേന പിടികൂടി. ഇവരില്‍ 61 ശതമാനം പേര് ഇത്യോപ്യന്‍ പൗരന്മാരും, 38 ശതമാനം പേര് യെമനികളുമാണ്. ബാക്കി ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. കൂടാതെ, രാജ്യത്ത് നിന്ന് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 32 പേരെയും പിടികൂടിയിട്ടുണ്ട്.
നിയമലംഘകര്‍ക്ക് രാജ്യത്തേക്ക് കടക്കാന്‍ സൗകര്യമൊരുക്കുക, ഗതാഗതതാമസ സൗകര്യങ്ങള്‍ നല്‍കുക, ജോലി നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ട 19 പേരും അറസ്റ്റിലായിട്ടുണ്ട്. അനധികൃതമായി രാജ്യത്തേക്ക് ആളുകളെ കടത്തുകയോ, താമസവും മറ്റ് സഹായങ്ങളും നല്‍കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്കി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം സൗദി റിയാല്‍ വരെ പിഴയും ലഭിക്കും. കൂടാതെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസ സൗകര്യമൊരുക്കിയ കെട്ടിടങ്ങളും കണ്ടുകെട്ടുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.