പ്രതിസന്ധികള്‍ക്കിടയിലും ആഗോള വിപണിയില്‍ ഊര്‍ജ വിതരണം തടസ്സമില്ലാതെ തുടരുന്നു: സൗദി അറേബ്യ

റിയാദ്: ഹൂതി ആക്രമണങ്ങളെത്തുടര്ന്ന്് സൗദി അറേബ്യയിലെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയില്‍. ഒക്ടോബര്‍ 8 മുതല്‍ 25 വരെയുള്ള കാലയളവില്‍ സൗദി അറേബ്യയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 7,800-ലധികം വിമാനങ്ങളാണ് റദ്ദാക്കുകയോ നോ-ഫ്ലൈ വിഭാഗത്തില്‍ പെടുകയോ ചെയ്തത്. ഏവിയേഷന്‍ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ കണക്കുകള്‍ പ്രകാരമാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
സുരക്ഷാ ഭീഷണികളെ തുടര്‍ന്ന് രണ്ടാഴ്ചത്തെ അടച്ചുപൂട്ടലിനു ശേഷം റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഞായറാഴ്ച പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും, ഭൂരിഭാഗം ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകളും റദ്ദാക്കപ്പെട്ട നിലയിലാണ്. ഒക്ടോബര്‍ 8നും 25നും ഇടയില്‍ സൗദിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന മൊത്തം 17,299 വിമാനങ്ങളില്‍ 7,802 എണ്ണവും (45.1 ശതമാനം) റദ്ദാക്കുകയോ സര്‍വീസ് നടത്താതിരിക്കുകയോ ചെയ്തു.
ഏറ്റവും കൂടുതല്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടത് റിയാദിലെ കിംഗ് ഖാലിദ് എയര്‍പോര്‍ട്ടിലാണ്. ഇവിടെ നിശ്ചയിച്ചിരുന്ന പുറപ്പെടലുകളില്‍ ഏകദേശം 86 ശതമാനത്തോളം (4,736ല്‍ 4,071 എണ്ണം) ബാധിക്കപ്പെട്ടു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ 21.97 ശതമാനവും, ദമ്മാം കിംഗ് ഫഹദ് എയര്‍പോര്‍ട്ടില്‍ 42.08 ശതമാനവും സര്‍വീസുകള്‍ തടസ്സപ്പെട്ടു. താഇഫ് (57.37%), അബ്ഹ (46.7%) എന്നിവിടങ്ങളിലും വലിയ തോതില്‍ സര്‍വീസുകള്‍ മുടങ്ങി. ഒക്ടോബര്‍ 12-ഓടെ ദിവസേനയുള്ള റദ്ദാക്കല്‍ നിരക്ക് 60.21 ശതമാനമായി ഉയര്‍ന്നിരുന്നു.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികള്‍ നവംബര്‍ 7 വരെ റിയാദ്, ദമ്മാം സര്‍വീസുകളും ഒക്ടോബര്‍ 31 വരെ ജിദ്ദ സര്‍വീസുകളും നിര്‍ത്തിവെച്ചു, ഇന്‍ഡിഗോ ഒക്ടോബര്‍ 31 വരെ റിയാദ്, ജിദ്ദ, ദമ്മാം, മദീന സര്‍വീസുകളും റദ്ദാക്കി.